Wednesday, May 1, 2024
HomeKeralaസംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 44000 ത്തിന് താഴെയായി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 44000 ത്തിന് താഴെയായി

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. മൂന്ന് ദിവസത്തിന് ശേഷം സ്വര്‍ണവില ഇന്നലെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു.

ഇതോടെ സ്വര്‍ണവില 44000 ത്തിന് താഴെയെത്തി.

ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 43880 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപ കുറഞ്ഞ് 5485 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4548 രൂപയാണ്.

അതേസമയം സംസ്ഥാനത്ത് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു. വിപണി വില 77 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഹാള്‍മാര്‍ക്ക് വെള്ളി വില 103 രൂപയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular