Thursday, May 2, 2024
HomeKeralaതിരുവനന്തപുരത്ത് വാഹന ഗതാഗത നിയന്ത്രണം

തിരുവനന്തപുരത്ത് വാഹന ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: കേരളീയം 2023 ആഘോഷത്തോടനുബന്ധിച്ച്‌ തിരുവനന്തപുരത്ത് ഇന്നു മുതല്‍ ഏഴുവരെ വാഹന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

പട്ടം ഭാഗത്തുനിന്നും തമ്ബാനൂര്‍- കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പി.എം.ജിയില്‍ നിന്നും ജി.വി രാജ- യുദ്ധ സ്മാരകം-പാളയം പഞ്ചാപുര- ബേക്കറി -തമ്ബാനൂര്‍ വഴി പോകണം.

പാറ്റൂര്‍ ഭാഗത്തുനിന്നും തമ്ബാനൂര്‍- കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ആശാൻ സ്‌ക്വയര്‍-അണ്ടര്‍ പാസേജ്- ബേക്കറി- തമ്ബാനൂര്‍ വഴിയോ വഞ്ചിയൂര്‍- ഉപ്പിടാംമൂട് -ശ്രീകണ്‌ഠേശ്വരം ഫ്‌ളൈഓവര്‍ വഴിയോ പോകണം.ചാക്ക ഭാഗത്തുനിന്നും തമ്ബാനൂര്‍- കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഇഞ്ചക്കല്‍- അട്ടക്കുളങ്ങര- കിള്ളിപ്പാലം, വഴിയോ ഇഞ്ചക്കല്‍- ശ്രീകണ്‌ഠേശ്വരം- തകരപ്പറമ്ബ് മേല്‍പ്പാലം വഴിയോ പോകണം.

പേരൂര്‍ക്കട ഭാഗത്തുനിന്നും നഗരത്തിലേക്ക് വരുന്ന വാഹനങ്ങള്‍ പൈപ്പിൻമൂട് ശാസ്തമംഗലം ഇടപ്പഴിഞ്ഞി വഴി പോകണം.തമ്ബാനൂര്‍-കിഴക്കേകോട്ട ഭാഗത്തുനിന്നു കേശവദാസപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തമ്ബാനൂര്‍- പനവിള-ഫ്്‌ളൈ ഓവര്‍ അണ്ടര്‍ പാസേജ് -ആശാൻ സ്‌ക്വയര്‍- പിഎംജി വഴി പോകണം.

തമ്ബാനൂര്‍ കിഴക്കേകോട്ട ഭാഗത്തുനിന്നും പേരൂര്‍ക്കട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ക്കാടു- വഴുതക്കാട് എസ്.എം.സി-ഇടപ്പഴിഞ്ഞി-ശാസ്തമംഗലം വഴി പോകണം. തമ്ബാനൂര്‍ കിഴക്കേകോട്ട ഭാഗത്തുനിന്നും ചാക്ക ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ അട്ടക്കുളങ്ങര ഈഞ്ചക്കല്‍ വഴിയോ ശ്രീകണ്‌ഠേശ്വരം-ഉപ്പളാമൂട്-വഞ്ചിയൂര്‍-പാറ്റൂര്‍ വഴിയോ പോകണം.

തമ്ബാനൂര്‍ കിഴക്കേകോട്ട ഭാഗത്തുനിന്നും പോകേണ്ട വാഹനങ്ങള്‍ അട്ടക്കുളങ്ങര-മണക്കാട് -അമ്ബലത്തറ വഴി പോകണം. അമ്ബലത്തറ-മണക്കാട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ അട്ടക്കുളങ്ങര ഭാഗത്തുനിന്നും തിരിഞ്ഞ് കിള്ളിപ്പാലം ഭാഗത്തേക്കും ഇഞ്ചക്കല്‍ ഭാഗത്തേക്കും പോകണമെന്നാണ് നിര്‍ദേശം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular