Monday, May 6, 2024
HomeCinemaകാവ്യയ്ക്കൊപ്പം കുഞ്ഞുമഹാലക്ഷ്മിയുടെ ദീപാവലി ആഘോഷം

കാവ്യയ്ക്കൊപ്പം കുഞ്ഞുമഹാലക്ഷ്മിയുടെ ദീപാവലി ആഘോഷം

ദീപവലി ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ച്‌ നടി കാവ്യ മാധവൻ. മകള്‍ മഹാലക്ഷ്മിയെ ഒക്കത്തിരുത്തി ചിരാത് തെളിയിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്.

പ്രകാശം തെളിയുന്ന തിരിനാളങ്ങളിലേക്ക് ആകാംഷയോടെ നോക്കുന്ന മഹാലക്ഷ്മിയെ ചിത്രത്തില്‍ കാണാം. പട്ടുപാവടയാണ് മഹലക്ഷ്മി ധരിച്ചിരിക്കുന്നത്.

കാവ്യ പങ്കുവച്ച ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു. മകളെ ചേര്‍ത്തുനിര്‍ത്തി ചുംബിക്കുന്ന ചിത്രവും കാവ്യ പങ്കുവച്ചിട്ടുണ്ട്.

കാവ്യാ മാധവന്‍റെ തന്നെ വസ്ത്ര ബ്രാൻഡ് ആയ ലക്ഷ്യയില്‍ നിന്നുമാണ് ഇരുവരുടെയും വസ്ത്രങ്ങള്‍. അനൂപ് ഉപാസനയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. മകളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ചെന്നൈയിലാണ് ഇപ്പോള്‍ കാവ്യയും ദിലീപും താമസിക്കുന്നത്.

ഈയ‌ടുത്താണ് കാവ്യ മാധവൻ ഇൻസ്റ്റഗ്രാം പേജ് തുടങ്ങിയത്. തന്‍റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിന്‍റെ വിപണനം സജീവമാക്കാനുള്ള തയാറെടുപ്പിലാണ് കാവ്യ ഇപ്പോള്‍.

ഇൻസ്റ്റഗ്രാമില്‍ ദിലീപിനെയും മീനാക്ഷിയെയും കൂടാതെ നടി ഫോളോ ചെയ്യുന്ന ഏക പേജും ലക്ഷ്യയുടേതാണ്.

2016ല്‍ റിലീസ് ചെയ്ത ‘പിന്നെയും’ എന്ന അടൂര്‍ ഗോപാലകൃഷ്ണൻ ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്.

2019 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ് ജനിക്കുന്നത്. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര് നല്‍കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular