Thursday, May 2, 2024
HomeKeralaസംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില താഴേക്ക്, അറിയാം ഇന്നത്തെ നിരക്കുകള്‍

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില താഴേക്ക്, അറിയാം ഇന്നത്തെ നിരക്കുകള്‍

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഒരു പവൻ സ്വര്‍ണത്തിന് 320 രൂപയും, ഗ്രാമിന് 40 രൂപയുമാണ് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത്.

ഇതോടെ, ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 46,480 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ്, 5,810 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. ഇന്നലെ ഒരു പവന് 200 രൂപയും, ഗ്രാമിന് 25 രൂപയുമാണ് കുറഞ്ഞത്.

അന്താരാഷ്ട്ര സ്വര്‍ണവില ഇടിവിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔണ്‍സിന് 15.17 ഡോളര്‍ താഴ്ന്ന് 2044.44 ഡോളര്‍ എന്നതാണ് വില നിലവാരം. നിലവില്‍, ലാഭമെടുപ്പ് നടക്കുന്നതാണ് ആഗോളതലത്തില്‍ സ്വര്‍ണവില കുറയാനുള്ള കാരണം. അതേസമയം, വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയര്‍ന്നേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഈ വര്‍ഷം അവസാനത്തോടെ സ്വര്‍ണവില പുതിയ ഉയരങ്ങള്‍ കീഴടക്കുമെന്ന് ബാങ്ക് ഓഫ് അമേരിക്കയടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

: രണ്ടുമാസം മുൻപ് കല്യാണം, നിറവയറുമായി വിശേഷം പങ്കുവെച്ച്‌ അമലാപോള്‍

സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 80 രൂപയാണ് വില നിലവാരം. 8 ഗ്രാമിന് 640 രൂപ, 10 ഗ്രാമിന് 800 രൂപ, 100 ഗ്രാമിന് 8000 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍. ഇന്ന് ഒരു കിലോ വെള്ളിക്ക് 300 രൂപ വരെ കുറഞ്ഞിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular