Sunday, April 28, 2024
HomeGulfആറ് വര്‍ഷത്തിനുള്ളില്‍ വലിയ പദ്ധതി: ഇലക്‌ട്രിക് കാറുകളുടെ ചാര്‍ജിങ്ങിന് ആയിരം സ്റ്റേഷനുകള്‍

ആറ് വര്‍ഷത്തിനുള്ളില്‍ വലിയ പദ്ധതി: ഇലക്‌ട്രിക് കാറുകളുടെ ചാര്‍ജിങ്ങിന് ആയിരം സ്റ്റേഷനുകള്‍

റിയാദ്: സൗദി അറേബ്യയില്‍ 2030 ഓടെ ഇലക്‌ട്രിക് വാഹനങ്ങളുടെ 1000 ചാർജിങ് സ്റ്റേഷനുകള്‍ ആരംഭിക്കും. ഇതിനുള്ള ശ്രമങ്ങള്‍ ഓട്ടോമോട്ടീവ് ഇൻഫ്രാസ്ട്രക്ചർ കമ്ബനി ആരംഭിച്ച്‌.

സൗദി പൊതുനിക്ഷേപ ഫണ്ടിെൻറയും സൗദി ഇലക്‌ട്രിസിറ്റി കമ്ബനിയുടെയും പങ്കാളിത്തത്തിലാണ് ഇത്രയും ചാർജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. 1000 സ്റ്റേഷനുകളിലായി 5000 ഫാസ്റ്റ് ചാർജറുകള്‍ സജ്ജീകരിക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നതെന്ന് ഓട്ടോമോട്ടീവ് ഇൻഫ്രാസ്ട്രക്ചർ കമ്ബനി സി.ഇ.ഒ മുഹമ്മദ് ഖസാസ് പറഞ്ഞു.

റിയാദിലെ റോഷൻ ഫ്രൻറില്‍ (പഴയ റിയാദ് ഫ്രൻറ്) ആരംഭിച്ച ആദ്യ ഫാസ്റ്റ് കാർ ചാർജിങ് സ്റ്റേഷനില്‍ സന്ദർശനം നടത്തവേ അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ സ്റ്റേഷെൻറ ഉദ്ഘാടനം ‘വിഷൻ 2030’െൻറ ലക്ഷ്യങ്ങളിലൊന്ന് കൈവരിക്കുന്നതിനുള്ള തുടക്കമാണ്. ഇലക്‌ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട് ഡ്രൈവർമാർക്കുള്ള പ്രധാന ആശങ്ക ചാർജിങ് സ്റ്റേഷനുകളുടെ അഭാവമാണ്. ഇത് പരിഹരിക്കാനാണ് പദ്ധതി. റിയാദ് ഉള്‍പ്പെടെയുള്ള മധ്യ പ്രവിശ്യയിലും കിഴക്കൻ, പടിഞ്ഞാറൻ പ്രവിശ്യകളിലും വ്യാപകമായി ഇലക്ട്രിക് ചാർജിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് പദ്ധതി. ഡ്രൈവർമാരുടെ ആശങ്ക അകറ്റാൻ ഇത് സഹായിക്കും. നിശ്ചിത ദൂരപരിധിക്കുള്ളില്‍ സ്റ്റേഷനുകളുണ്ടാവുന്ന സ്ഥിതിയുണ്ടാവുന്നതോടെ ഇലക്‌ട്രിക് വാഹനങ്ങളുമായി നിരത്തിലിറങ്ങാൻ ആളുകള്‍ക്ക് ധൈര്യമുണ്ടാകും. നിരത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിറയും. അത്തരമൊരു ഗതാഗത സംസ്കാരത്തിലേക്കുള്ള പരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതാവും ഈ പദ്ധതിയെന്നും സി.ഇ.ഒ പറഞ്ഞു.

റിയാദിലെ എല്ലാ ഇലക്‌ട്രിക് കാർ ഉപഭോക്താക്കള്‍ക്കും ഉയർന്ന വോള്‍ട്ടേജ് ചാർജിങ് ലഭ്യമാക്കുന്ന രണ്ട് നൂതന ഫാസ്റ്റ് ചാർജറുകളാണ് റോഷൻ ഫ്രൻറിലെ സ്റ്റേഷനിലുള്ളത്. അത് ഓരോന്നിനും 100 കിലോവാട്ടില്‍ കൂടുതല്‍ വൈദ്യുതി നല്‍കാനുള്ള ശേഷിയുണ്ട്. സാങ്കേതികവിദ്യയുടെ വ്യാപനവും പൊതുജനങ്ങള്‍ക്ക് അത് ലഭ്യമാക്കുന്നതും എളുപ്പത്തിെൻറയും ആശ്വാസത്തിെൻറയും വേഗതയുടെയും ഒരു പുതിയ യുഗത്തെ സാധ്യമാക്കും. ‘വിഷൻ 2030’ന് അനുസൃതമായി ദൈനംദിന ഉപയോഗത്തിനായി ഇലക്‌ട്രിക് കാറുകള്‍ വ്യാപകമാക്കുന്നതിെൻറ ഭാഗമാണിതെന്നും സി.ഇ.ഒ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular