Sunday, April 28, 2024
HomeCinemaവീണ്ടും മാലയിട്ട് ഷീലുവും എബ്രഹാം മാത്യുവും

വീണ്ടും മാലയിട്ട് ഷീലുവും എബ്രഹാം മാത്യുവും

ഷീലു എബഹാമിന്റെയും നിർമ്മാതാവും അബാം മൂവിസ് ഉടമയുമായ ഭർത്താവ് എബ്രഹാം മാത്യുവിന്റെയും പത്തൊൻപതാം വിവാഹ വാർഷിക ആഘോഷ ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു.

കേക്ക് മുറിച്ചും പരസ്പരം മാലയിട്ടും വിവാഹ വാർഷികദിനം ആഘോഷിച്ചു. മക്കളായ ചെല്‍സിയ , നീല്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ആഘോഷം.

2013 ല്‍ വീപ്പിംഗ് ബോയ് എന്ന ചിത്രത്തിലൂടെയാണ് ഷീലു എബ്രഹാം അഭിനയരംഗത്ത് എത്തുന്നത്. മംഗ്ളീഷ്, ഷീ ടാക്സി, സോളോ പുതിയ നിയമം, പുത്തൻപണം, കനല്‍, ശുഭരാത്രി, ആടുപുലിയാട്ടം, പട്ടാഭിരാമൻ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഷീലു അഭിനയിച്ചിട്ടുണ്ട്. മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനൂപ് മേനോന്റെ നായികയായി അഭിനയിക്കുകയാണ് ഷീലു ഇപ്പോള്‍. റഹ്മാൻ നായകനായി ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഷീലു ആണ് നായിക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular