Thursday, May 2, 2024
HomeCinema'ചന്ദനക്കുറി നിര്‍ബന്ധമാണ്, സുധി എങ്ങനെയാണോ അങ്ങനെ തന്നെ': ദീപക്കിനെ പ്രശംസിച്ച്‌ യഥാര്‍ത്ഥ സുധിയുടെ ഭാര്യ

‘ചന്ദനക്കുറി നിര്‍ബന്ധമാണ്, സുധി എങ്ങനെയാണോ അങ്ങനെ തന്നെ’: ദീപക്കിനെ പ്രശംസിച്ച്‌ യഥാര്‍ത്ഥ സുധിയുടെ ഭാര്യ

പ്രേമലുവിനും ഭ്രമയുഗത്തിനും പിന്നാലെ തിയറ്ററില്‍ തരംഗം സൃഷ്ടിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. യഥാരാത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഇപ്പോള്‍ തനിക്ക് ലഭിച്ച ഒരു സന്ദേശത്തേക്കുറിച്ച്‌ ആരാധകരെ അറിയിച്ചിരിക്കുകയാണ് നടന്‍ ദീപക് പറമ്ബോല്‍. ചിത്രത്തില്‍ സുധി എന്ന കഥാപാത്രമായാണ് താരം എത്തിയത്. യഥാർത്ഥ സുധിയുടെ ഭാര്യയുടെ സന്ദേശമാണ് ദീപക്കിനെ തേടിയെത്തിയത്.

യഥാർത്ഥത്തില്‍ സുധി എങ്ങനെയാണ് അതുപോലെ തന്നെയാണ് ദീപക്ക് കഥാപാത്രത്തെ അവതരിപ്പിച്ചത് എന്നാണ് സന്ദേശത്തില്‍ അവർ കുറിച്ചത്. ”ഹായ്, ഞാൻ സുധിയുടെ ഭാര്യയാണ്. ഞാൻ പടം കണ്ടു സൂപ്പർ ആണ്. അതില്‍ സുധി എങ്ങനെയാണോ അങ്ങനെ തന്നെയാണ്. യഥാർഥത്തിലും ചന്ദനക്കുറി നിർബന്ധമാണ്. നന്ദി.”- സന്ദേശത്തില്‍ പറയുന്നു. യഥാർത്ഥ സുധിക്കൊപ്പമുള്ള ചിത്രം ദീപക് നേരത്തെ പങ്കുവച്ചിരുന്നു. എന്റെ പ്രിയപ്പെട്ട സുധി എന്ന അടിക്കുറിപ്പിലായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുകഏറ്റവും പുതിയ വാര്‍ത്തകള്‍

അങ്കമാലിയിലെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോയ ഒരു സംഘം സുഹൃത്തുക്കള്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചാണ് ചിത്രത്തില്‍ പറയുന്നത്. ജാനേമൻ എന്ന ഹിറ്റ് സിനിമയുടെ സംവിധായകനായ ചിദംബരം ആണ് ചിത്രത്തിന്റെ സംവിധായകൻ. ശ്രീനാഥ്‌ ഭാസി, സൗബിൻ സാഹിർ, ദീപക് പറമ്ബോല്‍, ഗണപതി, അഭിരാം രാധാകൃഷ്ണൻ, സംവിധായകൻ ഖാലിദ് റഹ്മാൻ, സലിം കുമാറിന്റെ മകൻ ചന്തു, തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ എത്തിയത്. നിറസദസ്സില്‍ പ്രദർശനം തുടരുകയാണ് ചിത്രം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular