Monday, May 6, 2024
HomeEuropeഅയർലൻഡ് മന്ത്രി മേരി ബട്ട്ലറിന്റെ കാറിന്റെ ടയർ കുത്തിക്കീറിയ സംഭവം; അന്വേഷണം ആരംഭിച്ച് ഗാർഡ

അയർലൻഡ് മന്ത്രി മേരി ബട്ട്ലറിന്റെ കാറിന്റെ ടയർ കുത്തിക്കീറിയ സംഭവം; അന്വേഷണം ആരംഭിച്ച് ഗാർഡ

വാട്ടർഫോഡ് ∙ അയര്‍ലൻഡിലെ ആരോഗ്യവകുപ്പ് സഹമന്ത്രിയായ മേരി ബട്ട്‌ലറിന്റെ കാറിന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ പൊലീസ് സേനയായ ഗാർഡ അന്വേഷണം ആരംഭിച്ചു. വാട്ടര്‍ഫോര്‍ഡ് സിറ്റിയിലെ ബേക്കർ സ്ട്രീറ്റില്‍ വച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഒരു ടയര്‍ കുത്തിക്കീറിയ നിലയിലാണ് കാണപ്പെട്ടത്.

എന്നാൽ സ്ട്രീറ്റിൽ നിര്‍ത്തിയിട്ടിരുന്ന മറ്റ് കാറുകള്‍ക്ക് നേരെയൊന്നും അക്രമങ്ങള്‍ ഉണ്ടായിട്ടില്ല. അതിനാൽ മന്ത്രിയെ ലക്ഷ്യമിട്ടാണ് ആക്രമി സംഘം എത്തിയത് എന്ന ചിന്തയിലാണ് ഗാർഡ സംഘം സിസിടിവി അടക്കമുള്ളവ പരിശോധിച്ച് അന്വേഷണം നടത്തുന്നത്. ബേക്കർ സ്ട്രീറ്റിന് സമീപം ഒരു പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയത് ആയിരുന്നു മന്ത്രി. ഐറിഷ് ആരോഗ്യ മന്ത്രാലയത്തിലെ മാനസികാരോഗ്യം, വയോജനകാര്യം എന്നിവയുടെ ചുമതലയുള്ള സഹ മന്ത്രിയാണ് മേരി ബട്ട്‌ലര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular