Saturday, April 27, 2024
HomeEuropeയു.കെയില്‍ മൂന്നുവയസ്സുകാരനെ വളര്‍ത്തുനായ കടിച്ചുകീറി; ആക്രമിച്ചത് അമേരിക്കന്‍ ബുള്ളി

യു.കെയില്‍ മൂന്നുവയസ്സുകാരനെ വളര്‍ത്തുനായ കടിച്ചുകീറി; ആക്രമിച്ചത് അമേരിക്കന്‍ ബുള്ളി

ണ്ടന്‍: ബ്രിട്ടണില്‍ വളര്‍ത്തുനായയുടെ ആക്രമണത്തില്‍ മൂന്ന് വയസ്സുകാരന് ഗുരുതര പരിക്ക്. XL ബുള്ളി ഇനത്തില്‍ പെട്ട നായ ആണ് തിങ്കളാഴ്ച കുട്ടിയെ ആക്രമിച്ചത്.

ഡോണ്‍കാസ്റ്റര്‍ സ്വദേശിയാണ് കുട്ടി. അടിയന്തരമായി ശസ്ത്രക്രിയയ്ക്ക് വിധേയനായ കുട്ടി സുഖം പ്രാപിച്ചു വരുന്നു. അപകടകാരിയായ ബ്രീഡ് ആണ് അമേരിക്കന്‍ ബുള്ളി എന്ന XL ബുള്ളി. ഇതിനെ വളര്‍ത്തുന്നതില്‍ യു.കെയില്‍ നിരോധനവും കൊണ്ടുവന്നിട്ടുണ്ട്്.

ബുള്ളി നായ്ക്കളുടെ ആക്രമണം വര്‍ധിച്ചുവന്നതോടെയാണ് കഴിഞ്ഞ സെപ്തംബറില്‍ സര്‍ക്കാര്‍ ഈ ഇനത്തെ വളര്‍ത്തുന്നതിന് നിരോധനം കൊണ്ടുവന്നത്. സ്റ്റാഫോര്‍ഷെറില്‍ നായയുടെ ആക്രമണത്തില്‍ ഒരാള്‍ ദാരുണമായി കൊല്ലപ്പെട്ടിരുന്നു. ബിര്‍മിങ്ഹാമില്‍ പതിനൊന്നുകാരിയും ആക്രമണത്തിന് ഇരയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular