Saturday, April 27, 2024
HomeKerala'ആടുജീവിതം' റിലീസ്‌ കാത്തിരിക്കുന്നതിനിടെ നജീബിനെ സങ്കടത്തിലാഴ്‌ത്തി പേരക്കുട്ടി മരണമടഞ്ഞു

‘ആടുജീവിതം’ റിലീസ്‌ കാത്തിരിക്കുന്നതിനിടെ നജീബിനെ സങ്കടത്തിലാഴ്‌ത്തി പേരക്കുട്ടി മരണമടഞ്ഞു

മുതുകുളം: “ആടുജീവിതം” കഥയിലെ യഥാര്‍ഥ കഥാപാത്രമായ നജീബിന്റെ പേരക്കുട്ടി മരണമടഞ്ഞു. നജീബിന്റെ മകന്‍ ആറാട്ടുപുഴ തറയില്‍ സഫീറിന്റെ മകള്‍ സഫാ മറിയ(ഒന്നേകാല്‍ വയസ്‌)മാണ്‌ മരണമടഞ്ഞത്‌.

ശ്വാസംമുട്ടലിനെത്തുടര്‍ന്ന്‌ 22നു രാത്രി ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ്‌ ഇന്നലെയാണ്‌ മരിച്ചത്‌. സഫീര്‍-മുബീന ദമ്ബതികളുടെ ഏകമകളാണ്‌.
മസ്‌കത്തിലെ വാദികബീറിലെ നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഫ്രൂട്‌സ്‌ ആന്‍ഡ്‌ വെജിറ്റബിള്‍ സെക്ഷനില്‍ സൂപ്പര്‍വൈസറായ സഫീര്‍ ഇന്നു പുലര്‍ച്ചെ നാട്ടിലെത്തും. കബറടക്കം ഇന്നു രാവിലെ എട്ടിനു പടിഞ്ഞാറേ ജുമാ മസ്‌ജിദ്‌ കബര്‍സ്‌ഥാനില്‍.
തന്റെ ജീവിതാനുഭവം ആസ്‌പദമാക്കിയ സിനിമയായ “ആടുജീവിതം” തിയറ്ററില്‍ എത്തുന്നതിന്റെ സന്തോഷത്തിനിടെയാണ്‌ നജീബിനെ സങ്കടത്തിലാഴ്‌ത്തി പേരക്കുട്ടിയുടെ വിയോഗമുണ്ടായത്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular