Saturday, April 27, 2024
HomeKeralaനൃത്തത്തിന്‌ ക്ഷണിച്ചാലൊന്നും പാപക്കറ പോകില്ല: കെ. മുരളീധരന്‍

നൃത്തത്തിന്‌ ക്ഷണിച്ചാലൊന്നും പാപക്കറ പോകില്ല: കെ. മുരളീധരന്‍

തൃശൂര്‍: ആര്‍.എല്‍.വി. രാമകൃഷ്‌ണനുനേരേയുണ്ടായ ജാത്യാധിക്ഷേപത്തിനു പിന്നില്‍ സംഘപരിവാര്‍ അജന്‍ഡ കാണാനാകുമെന്നു തൃശൂരിലെ യു.ഡി.എഫ്‌.

സ്‌ഥാനാര്‍ഥി കെ. മുരളീധരന്‍. കുടുംബക്ഷേത്രത്തിലെ നൃത്തത്തിനു ക്ഷണിച്ചതുകൊണ്ടൊന്നും ആ പാപക്കറ കഴുകിക്കളയാനാകില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
സത്യഭാമയുടെ പരാമര്‍ശം അദ്‌ഭുതപ്പെടുത്തി. കേരളത്തില്‍ ഇത്തരം മനഃസ്‌ഥിതിയുള്ളവരുണ്ടോ?. സത്യഭാമയെ പോലെയുള്ള ഒരു കലാകാരിയുടെ മനസ്‌ ഇത്രയും വികൃതമാണെന്ന്‌ ഇപ്പോഴാണ്‌ അറിയുന്നത്‌. ഇതൊന്നും കേരളത്തില്‍ വിലപ്പോകില്ല. ഇത്തരം വംശീയ പരാമര്‍ശങ്ങളെ എല്ലാവരും ഒറ്റക്കെട്ടായി എതിര്‍ക്കണം-അദ്ദേഹം പറഞ്ഞു.

സത്യഭാമയ്‌ക്കെതിരേ ഭിന്നശേഷിക്കാരും

തൃശൂര്‍: മോഹിനിയാട്ടവുമായി ബന്ധപ്പെട്ടു കലാമണ്ഡലം സത്യഭാമ നടത്തിയ പരാമര്‍ശം സാംസ്‌കാരിക കേരളത്തിന്‌ അപമാനകരവും ഭിന്നശേഷി സമൂഹത്തോടുള്ള അവഗണനയുമാണെന്നു കേരളാ ഫെഡറേഷന്‍ ഓഫ്‌ ദി ബ്ലൈന്‍ഡ്‌ സംസ്‌ഥാന പ്രസിഡന്റ്‌ ഡോ.സി. ഹബീബ്‌, സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ.എം. അബ്‌ദുള്‍ ഹക്കീം എന്നിവര്‍ പ്രസ്‌താവിച്ചു.

വികലാംഗര്‍ നൃത്തകലയ്‌ക്ക്‌ അനുയോജ്യരല്ല എന്ന രീതിയില്‍ ഈ സമൂഹത്തെ ഇകഴ്‌ത്തി കാണിക്കുകയും അവഹേളിക്കുകയും ചെയ്യുന്നതാണ്‌ പ്രസ്‌താവന. ഇതു പാര്‍ലമെന്റ്‌ പാസാക്കിയ ഭിന്നശേഷി സംരക്ഷണനിയമം-1995, ഭിന്നശേഷി അവകാശ നിയമം-2016 എന്നീ നിയമങ്ങളനുസരിച്ച്‌ ശിക്ഷാര്‍ഹമാണെന്നും സത്യഭാമ മാപ്പുപറയാത്ത പക്ഷം ഫെഡറേഷന്‍ നിയമനടപടിക്കു നിര്‍ബന്ധിതമാകുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular