Saturday, April 27, 2024
HomeKeralaതൊഴിലുറപ്പ് തൊഴിലാളികളുടെ വേതനത്തില്‍ 13 രൂപയുടെ നേരിയ വര്‍ദ്ധന മാത്രം; പ്രതിഷേധവുമായി കേരളം; രാഷ്ട്രീയ വിവേചനമെന്ന്...

തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനത്തില്‍ 13 രൂപയുടെ നേരിയ വര്‍ദ്ധന മാത്രം; പ്രതിഷേധവുമായി കേരളം; രാഷ്ട്രീയ വിവേചനമെന്ന് മന്ത്രി എം.ബി.രാജേഷ്

ല്‍ഹി : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ വേതനം നാമമാത്രമായി വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധവുമായി കേരളം.

സംസ്ഥാനത്തിന് നേരിയ വര്‍ദ്ധനവാണ് അനുവദിച്ചിരിക്കുന്നതെന്നാണ് വിമര്‍ശനം. 13 രൂപയുടെ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

3.6 ശതമാനമാനം വര്‍ദ്ധനവാണ് സംസ്ഥാനത്ത് അനുവദിച്ചിരിക്കുന്നത്. ഇതോടെ ഓരോ അംഗത്തിനും നിലവിലെ 333 രൂപയ്ക്ക് പകരം 346 രൂപ വേതനമായി ലഭിക്കും. പുതിയ വേതന നിരക്ക് ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും. തമിഴ്‌നാടിന് 25 രൂപ (8.5%), ഗോവ 34 രൂപ (10.56% ), തെലുങ്കാന,ആന്ധ്ര 28 രൂപ (10.29%) എന്നിങ്ങനെ വര്‍ദ്ധിപ്പിച്ചപ്പോഴാണ് കേരളത്തിന് നാമ മാത്രമായ വര്‍ദ്ധന അനുവദിച്ചത്. രാഷ്ട്രീയ വിവേചനത്തോടെയുള്ള തീരുമാനമാണ് കേന്ദ്രം എടുത്തതെന്ന് മന്ത്രി വിമര്‍ശിച്ചു.

അസംഘടിത മേഖലയില്‍ രാജ്യത്ത് ഏറ്റവും കൂടിയ കൂലി നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ഇവിടത്തെ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന മിനിമം വേതനത്തെ അപേക്ഷിച്ച്‌ വളരെ കുറഞ്ഞ കൂലി മാത്രമാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. വേതന വര്‍ധനവിലെ ഈ വിവേചന നടപടി തിരുത്തി ന്യായമായ വര്‍ദ്ധനവ് വരുത്തണം. 750 കോടിയോളം വരുന്ന വേതന കുടിശ്ശിക ഉടന്‍ അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. യുഡിഎഫ് എംപിമാര്‍ കേരളത്തിനുവേണ്ടി ശക്തിയായി ഇടപെട്ടില്ലെന്നും മന്ത്രി രാജേഷ് ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular