Tuesday, April 30, 2024
HomeEntertainmentഇൻസ്റ്റഗ്രാമില്‍ കണ്ടന്റ് റെക്കമന്റേഷന് ഇനി എഐ എത്തും; ജനറേറ്റീവ് എഐയെ കൂടുതല്‍ പ്രയോജനപ്പെടടുത്താനൊരുങ്ങി മെറ്റ

ഇൻസ്റ്റഗ്രാമില്‍ കണ്ടന്റ് റെക്കമന്റേഷന് ഇനി എഐ എത്തും; ജനറേറ്റീവ് എഐയെ കൂടുതല്‍ പ്രയോജനപ്പെടടുത്താനൊരുങ്ങി മെറ്റ

നറേറ്റീവ് എഐയെ കൂടുതല്‍ പ്രയോജനപ്പെടടുത്താനൊരുങ്ങി മാർക്ക് സക്കർബർഗിന്റെ മെറ്റ. ഇൻസ്റ്റഗ്രാമില്‍ കണ്ടന്റ് റെക്കമന്റേഷന് വേണ്ടിയാണ് ജനറേറ്റീവ് എഐ മെറ്റ ഉപയോഗിക്കുന്നത്.

നേരത്തെ കമ്ബനി വാട്ട്സാപ്പില്‍ എഐ ചാറ്റ് ബോട്ട്
അവതരിപ്പിക്കാനൊരുങ്ങുകയാണെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇൻസ്റ്റാഗ്രാമിന്റെ സെർച്ച്‌ ഫീച്ചറില്‍ നേരിട്ട് ജനറേറ്റീവ് എഐ കമ്ബനി പരീക്ഷിക്കുന്നുണ്ടെന്ന സൂചനകളും പുറത്തുവന്നിരിക്കുന്നത്. ഇൻസ്റ്റാഗ്രാം സെർച്ചില്‍ പുതിയ ‘ചാറ്റ് വിത്ത് എഐ’ ഓപ്ഷൻ പോപ്പ് അപ്പ് ആയി വരുന്നു എന്ന് ചില ഉപഭോക്താക്കള്‍ പറയുന്നുണ്ട്. മെറ്റ എഐയുമായി ചാറ്റ് ചെയ്യാനുള്ള സൗകര്യമാണിത്. എന്നാല്‍ ഇത് സംബന്ധിച്ച്‌ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

ഇൻസ്റ്റാഗ്രാമില്‍ ഉള്ളടക്കങ്ങളുടെ റെക്കമെന്റേഷനുകള്‍ കാണിക്കുന്നതിനും ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താനുമാണ് പ്രധാനമായും ചാറ്റ്ബോട്ട് ഉപയോഗിക്കുന്നത്. ഏതു തരം ഉള്ളടക്കങ്ങളാണ് ആവശ്യമെന്നത് സംബന്ധിച്ച വിവരങ്ങളടങ്ങിയ പ്രോംറ്റുകള്‍ക്ക് മറുപടിയായി അതിനനുസരിച്ചുള്ളവ ഇൻസ്റ്റാഗ്രാം കാണിക്കും. ചില പ്രത്യേക വിഷയങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ കാണിക്കാനും എഐ ചാറ്റ്‌ബോട്ടിനോട് ആവശ്യപ്പെടാനാകും. ഇൻസ്റ്റാഗ്രാമിന്റെ കണ്ടന്റ് റെക്കമെന്റേഷൻ അല്‍ഗൊരിതം മോശമാണെന്ന വിമർശനം നേരത്തെയുണ്ട്. ജനറേറ്റീവ് എഐയുടെ പ്രയോജനപ്പെടുത്തി ഇൻസ്റ്റാഗ്രാമിന് ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ മനസിലാക്കാനും അതിനനുസരിച്ച്‌ ഉള്ളടക്കങ്ങള്‍ നിർദേശിക്കാനും സാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ ദിവസമാണ് ജനറേറ്റീവ് എഐയില്‍ അധിഷ്ഠിതമായ പ്രീമിയം ഗൂഗിള്‍ സെർച്ച്‌ താമസിയാതെ ഗൂഗിള്‍ അവതരിപ്പിക്കുമെന്ന വാർത്ത പുറത്തുവന്നത്. ഇന്റർനെറ്റിലെ പരസ്യ വരുമാനത്തില്‍ അധികപങ്കും നേടുന്ന കമ്ബനിയാണ് ഗൂഗിള്‍. കമ്ബനിയുടെ പ്രധാന സേവനങ്ങളായ സെർച്ച്‌, യൂട്യൂബ്, ജിമെയില്‍ തുടങ്ങിയവ സൗജന്യമായാണ് ഇപ്പോള്‍ നല്‍കുന്നത്.‍‍ ജനറേറ്റിവ് എഐ സെർച്ച്‌ ക്ലൗഡില്‍ പ്രവർത്തിപ്പിക്കാൻ ചെലവുണ്ടെന്നത് ആയിരിക്കാം ഗൂഗിളിനെ മാറി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്. എഐ സെർച്ചിന്റെ കാര്യത്തില്‍ ഗൂഗിള്‍ ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടിയെക്കാള്‍ പിന്നിലാണ്. ചാറ്റ്ജിപിടിയുടെ പ്രീമിയം സേവനത്തിനും പണമടയ്ക്കണം. എന്നാല്‍ മൈക്രോസോഫ്റ്റ് ബിങ്, കോപൈലറ്റ് തുടങ്ങിയ സേവനങ്ങളില്‍ ഇപ്പോള്‍ നിലവില്‍ ഫ്രീയായി ആണ് ലഭിക്കുന്നത്. സൈൻ-ഇൻ ചെയ്ത് ഉപയോഗിച്ചാല്‍ പ്രീമിയം ഫീച്ചറുകള്‍ പരീക്ഷിച്ചു നോക്കാനാകും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular