Wednesday, May 1, 2024
HomeKeralaവിശ്വാസത്തേക്കാള്‍ പ്രാധാന്യം ആളുകളുടെ സുരക്ഷ ; ആനകള്‍ നില്‍ക്കുന്ന ദൂരപരിധി 6 മീറ്ററാക്കി ഹൈക്കോടതി

വിശ്വാസത്തേക്കാള്‍ പ്രാധാന്യം ആളുകളുടെ സുരക്ഷ ; ആനകള്‍ നില്‍ക്കുന്ന ദൂരപരിധി 6 മീറ്ററാക്കി ഹൈക്കോടതി

കൊച്ചി: തൃശൂര്‍പൂരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആനകള്‍ നില്‍ക്കുന്ന ദൂരപരിധി ആറു മീറ്ററാക്കി നിര്‍ണ്ണയിച്ച്‌ ഹൈക്കോടതി.

ആറ് മീറ്ററിനുള്ളില്‍ തീവെട്ടിയും മറ്റും പാടില്ല. നേരത്തേ വനംവകുപ്പ് ആനയില്‍ നിന്നും വാദ്യമേളങ്ങളും മറ്റും 50 മീറ്ററായി നിശ്ചയിച്ചിരുന്നു എങ്കിലും കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഇത് തിരുത്തി പുതിയ സര്‍ക്കുലര്‍ ഹൈക്കോടതിയ്ക്ക് നല്‍കിയിരുന്നു.

തീവെട്ടിയും മറ്റും ആചാരത്തിന്റെ ഭാഗമല്ലെന്നും വിശ്വാസത്തേക്കാള്‍ പ്രധാനം ആളുകളുടെ സുരക്ഷയ്ക്കാണെന്ന് കോടതി പറഞ്ഞു. തീവെട്ടി ആറു മീറ്ററിനുള്ളില്‍ പാടില്ലെങ്കിലും കുത്തുവിളക്കിന് അനുമതിയുണ്ട്. ഇതിനൊപ്പം തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എങ്ങനെ പൂരത്തിന് എഴുന്നള്ളിക്കാനാകുമെന്ന് ചോദിച്ച കോടതി ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും മതവും വിശ്വാസവുമെല്ലാം രണ്ടാമത്തെ കാര്യമാണെന്നും പറഞ്ഞു. ഒരു ജീവന്‍ പോലും നഷ്ടപ്പെടുത്താനാകില്ലെന്നും പറഞ്ഞു.

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ ഉത്തരവാദിത്തം വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ഏറ്റെടുക്കണം. സാക്ഷ്യപത്രങ്ങള്‍ വിശ്വസിക്കാമെന്ന ഉറപ്പ് നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. രേഖകള്‍ പരിശോധിച്ച്‌ മറുപടി നല്‍കാമെന്ന് പ്രിന്‍സിപ്പല്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മറുപടി നല്‍കിയിരിക്കുകയാണ്. നേരത്തേ 50 മീറ്ററെന്ന ദൂരപരിധി സുരക്ഷിതമായ അകലം എന്ന നിലയില്‍ മാറ്റി പുതിയ ഉത്തരവ് നല്‍കിയെന്ന് സര്‍ക്കാര്‍ പറഞ്ഞു. സിസിഎഫിന്റെ സര്‍ക്കുലര്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. പത്ത് മീറ്ററെങ്കിലും അകലം വേണമെന്നും തീവെട്ടിയും ആനയും തമ്മില്‍ അഞ്ച് മീറ്റര്‍ അകലം വേണമെന്നുമാണ് അമികസ് ക്യൂറിയുടെ നിര്‍ദേശം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular