Wednesday, May 1, 2024
HomeAsiaനെതന്യാഹുപ്പട അറിഞ്ഞിറങ്ങുന്നു തൊട്ടാല്‍ അരിഞ്ഞു വീഴ്ത്തും

നെതന്യാഹുപ്പട അറിഞ്ഞിറങ്ങുന്നു തൊട്ടാല്‍ അരിഞ്ഞു വീഴ്ത്തും

പശ്ചിമേഷ്യ വീണ്ടും യുദ്ധ ഭീതിയുടെ നിഴലിലാണ്. ഏപ്രില്‍ 13ന് ഒമാൻ ഉള്‍ക്കടലിലെ ഹോർമുസ് കടലിടുക്കിന് സമീപം ഇറാൻ സൈന്യം ഇസ്രയേലുമായി ബന്ധിപ്പിച്ച ചരക്ക് കപ്പല്‍ ‘എംഎസ്‌സി ഏരീസ്’ പിടിച്ചെടുത്തതിന് ശേഷം ഇസ്രയേല്‍ – ഇറാൻ സംഘർഷം തുറന്ന പോരിലേക്ക് നീങ്ങുന്നു.

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈലുകളും ഡോണുകളും ഉപയോഗിച്ചാണ് ഇറാന്റെ ആക്രമണം. ഇസ്രയേലിലെ പ്രത്യേക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഡസൻ കണക്കിനു ഡ്രോണുകള്‍ വിക്ഷേപിച്ചതായി ഇറാൻ അറിയിച്ചു. 20 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ വഹിക്കാൻ ശേഷിയുള്ളതാണു ഡ്രോണുകള്‍.

ഇറാനില്‍ നിന്നും സഖ്യ രാജ്യങ്ങളില്‍ നിന്നുമാണ് ഡ്രോണ്‍ തൊടുത്തത്. ഇസ്രയേല്‍ സേന ഡ്രോണ്‍, മിസൈല്‍ ആക്രണം സ്ഥിരീകരിച്ചു. കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി. ആക്രമണത്തെ നേരിടാന്‍ ഇസ്രയേല്‍ തയ്യാറെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അറിയിച്ചു.

ആക്രമണ സാധ്യത കണത്തിലെടുത്ത് ഇസ്രായേലിലെ എല്ലാ സ്‌കൂളുകളും അടച്ചു. രാജ്യമെങ്ങും യുദ്ധ ഭീതിയാണ് നിലനില്‍ക്കുന്നത്. ജോർദാനും ഇറാഖും ലബനോനും വ്യോമ മേഖല അടച്ചു. ഇസ്രായേല്‍ വ്യേമമേഖലയും വിമാനത്താവളവും അടച്ചു. അതേസമയം, സ്ഥിതി വിലയിരുത്തുകയാണെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചത് .

ഇറാന്റെ മിസൈല്‍ പദ്ധതി ഉപരോധിക്കണമെന്ന് ആവശ്യപ്പെട്ട് 32 രാജ്യങ്ങള്‍ക്ക് കത്തെഴുതിയിരിക്കുകയാണ് ഇസ്രഈല്‍. ഇറാന്റെ സൈനിക സംഘടനയായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പസ് (ഐ.ആര്‍.ജി.സി)നെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്നും കത്തില്‍ ഇസ്രഈല്‍ ആവശ്യപ്പെട്ടു. ഇറാനെ ദുര്‍ബലപ്പെടുന്നതിനുള്ള ഏക മാര്‍ഗം ഐ.ആര്‍.ജി.സിയെ നിരോധിക്കുക എന്നതാണെന്നും കത്തില്‍ പറയുന്നു.

ഇസ്രഈലിനെതിരായ ആക്രമണത്തില്‍ ഇറാന്‍ സര്‍ക്കാര്‍ തക്കതായ വില നല്‍കണമെന്ന് വിദേശകാര്യ മന്ത്രി എക്സില്‍ കുറിച്ചു. ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ നിലവില്‍ മൗനം പാലിക്കുന്നുണ്ടെങ്കിലും ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രഈലി സൈനിക മേധാവി ഹെര്‍സി ഹലേവി പറഞ്ഞു.

ഇറാന്റെ ആക്രമണത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ആഹ്വാനം ചെയ്തിരുന്നു. അല്ലാത്തപക്ഷം ഇറാന്‍ ആഗോള സമാധാനത്തിന് ഭീഷണിയാണെന്നും നെതന്യാഹു പറഞ്ഞു.

അതേസമയം യുദ്ധം വിപുലീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും എന്നാല്‍ തങ്ങളുടെ പൗരന്മാരെ ഇല്ലാതാക്കുന്ന കൈകളെ വെട്ടിമാറ്റുമെന്നും ഇറാന്‍ വ്യക്തമാക്കി. തിരിച്ചടിച്ചാല്‍ അതിനേക്കാള്‍ ശക്തമായി ആക്രമിക്കുമെന്നും ഇറാന്‍ ഇസ്രഈലിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രാജ്യത്തിന്റെ അതിര്‍ത്തി കടന്നാല്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇസ്രഈലിനും അവരെ പിന്തുണക്കുന്നവര്‍ക്കും ഇറാന്‍ സൈന്യത്തിന്റെ ബ്രിഗേഡിയര്‍ ജനറല്‍ അബോള്‍ഫസല്‍ ഷെക്കാര്‍ച്ചി മുന്നറിയിപ്പ് നല്‍കിയതായി പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ മുന്നറിയിപ്പ് അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ മുഖവിലയ്ക്കെടുക്കണമെന്നും ഇറാന്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular