Monday, May 6, 2024
HomeIndiaസ്‌കൂളിന് നേരെയുണ്ടായ ആക്രമണം ആസൂത്രിതം: വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ഡീന്‍ കുര്യാക്കോസ്

സ്‌കൂളിന് നേരെയുണ്ടായ ആക്രമണം ആസൂത്രിതം: വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ഡീന്‍ കുര്യാക്കോസ്

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ ന്യൂനപക്ഷ വിഭാഗത്തിന്റെ സ്‌കൂള്‍ ആക്രമിച്ച സംഭവം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ഡീന്‍ കുര്യാക്കോസ് എം പി.

സ്‌കൂളിന് നേരെയുണ്ടായ ആക്രമണം ആസൂത്രിതമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദിഷ ജില്ലയിലെ സെന്റ് ജോസഫ് സ്‌കൂളിന് നേരെയാണ് ആക്രമണമുണ്ടായത്.

ഇതിനിടെ ആക്രമണത്തെപ്പറ്റി പൊലീസിനെയും അധികൃതരെയും മുന്‍കൂട്ടി അറിയിച്ചിരുന്നെന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. പൊലീസിന്റെ ഭാഗത്ത്നിന്ന് കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും അക്രമികളെ തടയാന്‍ പൊലീസ് ശ്രമിച്ചിട്ടില്ലെന്നും സെന്റ് ജോസഫ് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നതിനിടെയാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നില്‍ ബജ്രംഗ്ദള്‍,വി എച്ച്‌പി പ്രവര്‍ത്തകരാണെന്നാണ് ആരോപണം. സംഭവത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. എട്ട്​ വിദ്യാര്‍ഥികളെ സ്കൂള്‍ അധികൃതര്‍ മതംമാറ്റിയെന്ന്​ സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്ത പരന്നതോടെയാണ്​ ആക്രമണം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular