Saturday, April 27, 2024
HomeObituaryകവി ചെറിയാന്‍ കെ. ചെറിയാന്റെ ഭാര്യ ആനിയമ്മ ചെറിയാന്‍, 82, ഫ്‌ലോറിഡയില്‍ അന്തരിച്ചു

കവി ചെറിയാന്‍ കെ. ചെറിയാന്റെ ഭാര്യ ആനിയമ്മ ചെറിയാന്‍, 82, ഫ്‌ലോറിഡയില്‍ അന്തരിച്ചു

വാല്‍റിക്കൊ, ഫ്‌ലോറിഡ: അക്കാഡമി അവാര്‍ഡ് ജേതാവായപ്രശസ്ത കവി ചെറിയാന്‍ കെ. ചെറിയാന്റെ ഭാര്യ ആനിയമ്മ ചെറിയാന്‍, 82, ഫ്‌ലോറിഡയില്‍ അന്തരിച്ചു. 1973-ല്‍ അമേരിക്കയിലെത്തിയ ആദ്യകാല മലയാളികളില്‍ ഒരാളാണ്. ആറന്മുള റാത്തറ കുടുംബാംഗം. മൂന്നു പതിറ്റാണ്ടിലേറെ ന്യു യോര്‍ക്കിലായിരുന്നു താമസം. പിന്നീടാണു ഫ്‌ലോറിഡയിലേക്കു കുടുംബസമേതം മാറുന്നത്. പ്രിയപ്പെട്ട കവിയുടെ സഖിയായിട്ട് അര നൂറ്റാണ്ടിലേറേയായി. വൈക്കം കുറ്റിക്കാട്ട് കുടുംബാംഗമാണ് ചെറിയാന്‍ കെ. ചെറിയാന്‍.

മക്കള്‍: ചെറിയാന്‍ കെ. ചെറിയാന്‍, കവിത പാപ്പി, കോശി ചെറിയാന്‍. മരുമക്കള്‍: ബിന്ദു ചെറിയാന്‍, സജി പാപ്പി.

കൊച്ചുമക്കള്‍: അമിത് ചെറിയാന്‍, മീര ചെറിയാന്‍, അനിഷ പാപ്പി, ആരന്‍ പാപ്പി.

സഹോദരര്‍: പരേതനായ ഫിലിപ്പ് കോശി;അമ്മിണി ജോര്‍ജ്, ഇന്ത്യ; മറിയാമ്മ ചാണ്ടി, ഇന്ത്യ; ഏലിയാമ്മ ജോണ്‍, ന്യു യോര്‍ക്ക്.

പൊതുദര്‍ശനം: ഡിസം 20തിങ്കള്‍ വൈകിട്ട് 5:30 മുതല്‍ 8 വരെ: സെന്റ് മാര്‍ക്ക്‌സ് മര്‍ത്തോമ്മാ ചര്‍ച്ച്, 11029 ഡേവിസ് റോഡ്, ടാമ്പ, ഫ്‌ളോറിഡ 33637

സംസ്‌കാര ശുശ്രൂഷ ഡിസംബര്‍ 21 ചൊവ്വ രാവിലെ 10 മണി: സെന്റ് മാര്‍ക്ക്‌സ് ചര്‍ച്ച്

തുടര്‍ന്ന് സംസ്‌കാരം സണ്‍സെറ്റ് ഫ്യുണറല്‍ ഹോം., 11005 നോര്‍ത്ത് യു.എസ്. ഹൈവേ 301, തോണ്ടൊസാസ, ഫ്‌ലോറിഡ 33592

വിവരങ്ങള്‍ക്ക്: തോമസ് ഡാനിയല്‍ 727 641 1190

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular