Sunday, May 5, 2024
HomeKeralaസമനില തെറ്റിയ പൊലീസാണ് കേരളത്തിലിന്നുള്ളത്; കണ്ണൂരില്‍ മാവേലി എക്സ്പ്രസില്‍ യാത്രക്കാരനെ മര്‍ദ്ദിച്ചത് ക്രൂരമായ സംഭവമെന്ന് കെ...

സമനില തെറ്റിയ പൊലീസാണ് കേരളത്തിലിന്നുള്ളത്; കണ്ണൂരില്‍ മാവേലി എക്സ്പ്രസില്‍ യാത്രക്കാരനെ മര്‍ദ്ദിച്ചത് ക്രൂരമായ സംഭവമെന്ന് കെ സുധാകരന്‍

കണ്ണൂര്‍: കണ്ണൂരില്‍ മാവേലി എക്സ്പ്രസില്‍ യാത്രക്കാരനെ മര്‍ദ്ദിച്ചത് ക്രൂരമായ സംഭവമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.

ഒരു രീതിയിലും ന്യായീകരിക്കാനാകാത്ത സംഭവമാണ് കണ്ണൂരില്‍ മാവേലി എക്സ്പ്രസിലുണ്ടായതെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും സുധാകരന്‍ പറഞ്ഞു. ട്രെയിനില്‍ യാത്രക്കാരനെ കയ്യേറ്റം ചെയ്യാന്‍ പൊലീസിന് ആരാണ് അധികാരം നല്‍കിയതെന്നും സുധാകരന്‍ ചോദിച്ചു.

‘യാത്രക്കാരനെതിരെയുണ്ടായ ഏകപക്ഷീയമായ ആക്രമണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണം. സമനില തെറ്റിയ പൊലീസാണ് കേരളത്തിലിന്നുള്ളത്. തങ്ങള്‍ സ്വീകരിക്കേണ്ട നടപടികളെന്താണെന്ന് പോലും പൊലീസിന് അറിയാത്ത സ്ഥിതി.

നിയന്ത്രിക്കാന്‍ സര്‍ക്കാരുമില്ല. കേരളത്തില്‍ ലോക്കല്‍ സെക്രട്ടറിമാരെ വെച്ചാണ് പൊലീസിനെ ഭരിക്കുന്നത്. ആ ഭരണമാണ് പൊലീസിനെ വഴിതെറ്റിക്കുന്നത്. പൊലീസ് നടപടികള്‍ ക്രമസമാധാനം തകര്‍ക്കുന്ന സ്ഥിതിയാണുള്ളതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular