Monday, May 6, 2024
HomeKeralaപാലക്കാട് ജില്ലാ ക്ഷീര കര്‍ഷക സംഗമത്തിന് തുടക്കമായി

പാലക്കാട് ജില്ലാ ക്ഷീര കര്‍ഷക സംഗമത്തിന് തുടക്കമായി

പാലക്കാട്: കോഴിപ്പാറ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വച് നടന്ന “നവമുകുളങ്ങള്‍” രചനാ മത്സര പരിപാടികളോടെ 2021-22 വര്‍ഷത്തെ പാലക്കാട്‌ ജില്ല ക്ഷീര കര്‍ഷക സംഗമത്തിന് തുടക്കമായി.

ആദ്യ ദിന ചടങ്ങുകള്‍ നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനീഷ എസ് ഉദ്ഘാടനം ചെയ്തു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്ബര്‍ രജനി എ അധ്യക്ഷത വഹിച്ചു. എല്‍പി യുപി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള ചിത്രരചന, ക്വിസ് മത്സരം പ്രബന്ധരചന എന്നിവയാണ് സംഘടിപ്പിച്ചത്.

മത്സരങ്ങളില്‍ അമ്ബത്തില്‍ പരം കുട്ടികള്‍ പങ്കെടുത്തു. പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ക്ഷീര വികസന വകുപ്പ് പാലക്കാട്‌ ഡെപ്യൂട്ടി ഡയറക്ടര്‍ ജയസൂജീഷ് ജെ എസ് നിര്‍വഹിച്ചു.

കുമരന്നൂര്‍ ക്ഷീര സംഘം പ്രസിഡണ്ട് രാജമാണിക്യം , മണര്‍കാട് ക്ഷീര സംഘം പ്രസിഡണ്ട് ജോണ്‍ സെല്‍വരാജ് . കോഴിപ്പാറ ക്ഷീരസംഘം പ്രസിഡന്റ് ദേവസഹായം, കോഴിപ്പാറ ക്ഷീരസംഘം ഡയറക്ടര്‍ എസ് ജോണ്‍ ക്ഷീരവികസന ഓഫീസര്‍മാരായ അഫ്സ എം എസ്, പ്രിയ പി ബി, അജുന മോഹന്‍, ഡയറി ഫാം ഇന്‍സ്ട്രക്ടര്‍മാരായ ഫാസില്‍ പി എ , അനീഷ് നാരായണന്‍, സുജിത എന്നിവര്‍ സംസാരിച്ചു.

30, 31 തീയതികളില്‍ ആയി കന്നുകാലി പ്രദര്‍ശനം വിവിധ വിഷയങ്ങളിലുള്ള സെമിനാറുകള്‍, ഡയറി ക്വിസ്, ഡയറി എക്സ്പോ എന്നിവ നടക്കും . ഏപ്രില്‍ ഒന്നിന് നടക്കുന്ന ക്ഷീരകര്‍ഷക സംഗമത്തിന്റെ പൊതു സമ്മേളനം ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും.

വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ജില്ലയിലെ എംഎല്‍എമാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ക്ഷീര സഹകാരികള്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular