Sunday, April 28, 2024
HomeAsiaഅന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ച 17 തമിഴ് മത്സ്യബന്ധന തൊഴിലാളികളെഅറസ്റ്റ് ചെയ്ത് ശ്രീലങ്കന്‍ നാവികസേന

അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ച 17 തമിഴ് മത്സ്യബന്ധന തൊഴിലാളികളെഅറസ്റ്റ് ചെയ്ത് ശ്രീലങ്കന്‍ നാവികസേന

അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ച 17 തമിഴ് മത്സ്യബന്ധന തൊഴിലാളികളെഅറസ്റ്റ് ചെയ്ത് ശ്രീലങ്കന്‍ നാവികസേന.അഞ്ചുപേരെ ഇന്നലെയും 12 പേരെ ഞായറാഴ്ചയുമാണ് പിടികൂടിയത്.

കാരൈനഗറിന് സമീപം മത്സ്യബന്ധനം നടത്തുകയായിരുന്ന ജഗതപട്ടണം സ്വദേശികളായ അഞ്ച് മത്സ്യത്തൊഴിലാളികളെയാണ് ഇന്നലെ നാവികസേന പിടികൂടിയത്. ഇവരെ കാരൈനഗര്‍ ക്യാമ്ബിലേക്ക് കൊണ്ടുപോയതായാണ് റിപ്പോര്‍ട്ടുകള്‍.

കൊടയകരിയുടെ തെക്കുവടക്ക് മേഖലയില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ട കാരക്കലില്‍ നിന്നുള്ള അഞ്ചുപേരും മയിലാടുതുറയില്‍ നിന്നുള്ള ഏഴുപേരും അടക്കമാണ് ഞായറാഴ്ച പിടിയിലായ 12 പേര്‍. തൊഴിലാളികളുടെ മത്സ്യബന്ധന ബോട്ടും ഇന്ധനവും ശ്രീലങ്കന്‍ നേവി കണ്ടുകെട്ടിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular