Tuesday, May 7, 2024
HomeIndiaബിജെപി അധ്യക്ഷനെ കാണുന്നെങ്കില്‍ രഹസ്യമാക്കില്ല; നദ്ദയുമായി തനിക്ക് കാലങ്ങളായി സാമൂഹികവും കുടുംബപരവുമായ ബന്ധമുണ്ട്

ബിജെപി അധ്യക്ഷനെ കാണുന്നെങ്കില്‍ രഹസ്യമാക്കില്ല; നദ്ദയുമായി തനിക്ക് കാലങ്ങളായി സാമൂഹികവും കുടുംബപരവുമായ ബന്ധമുണ്ട്

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായി കൂടിക്കാഴ്‌ച്ചയെന്ന ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ.

തങ്ങള്‍ ഇരുവരും ഹിമാചല്‍ പ്രദേശില്‍ നിന്നുള്ളവരും ഒരേ സര്‍വ്വകലാശാലയില്‍ പഠിച്ചവരുമായതിനാല്‍ കൂടിക്കാഴ്‌ച്ചയെക്കുറിച്ച്‌ തുറന്നു പറയുന്നതില്‍ തനിക്ക് മടിയില്ലെന്നം ആനന്ദ് ശര്‍മ്മ പ്രതികരിച്ചു.

‘നദ്ദയുമായി തനിക്ക് കാലങ്ങളായി സാമൂഹികവും കുടുംബപരവുമായ ബന്ധമുണ്ട്. എന്റെ സംസ്ഥാനത്ത് നിന്നും സര്‍വ്വകലാശാലയില്‍ നിന്നും വരുന്ന ഒരാള്‍ ഭരണകക്ഷിയുടെ പ്രസിഡന്റായതില്‍ ഞാന്‍ അഭിമാനിക്കുന്നു. പ്രത്യയശാസ്ത്രപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ അര്‍ത്ഥമാക്കുന്നത് വ്യക്തി വൈരാഗ്യമോ വര്‍ണ്ണവിവേചനമോ അല്ലെ’ എനിക്ക് ജെ പി നദ്ദയെ കാണേണ്ടി വന്നാല്‍ താന്‍ അത് തുറന്നു പറയുമെന്നും അത് എന്റെ അവകാശമാണെന്നുമായിരുന്നു ശര്‍മയുടെ പ്രതികരണം.ഹിമാചല്‍ പ്രദേശ് സര്‍വ്വകലാശാല അലുമ്നി അസോസിയേഷന്‍ പരിപാടിക്ക് തന്നെയും നദ്ദയെയും ക്ഷണിച്ചിട്ടുണ്ട്.

യോഗത്തില്‍ പങ്കെടുക്കുന്നതിനെ സംബന്ധിച്ച്‌ നദ്ദയുമായി ഫോണില്‍ ചര്‍ച്ച നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പാര്‍ട്ടി നേതൃത്തിന്റെ ചില തീരുമാനങ്ങളെ വിമര്‍ശിക്കുകയും സംഘടനാപരമായ നവീകരണം നടത്തുകയും ചെയ്തിരുന്ന കോണ്‍ഗ്രസ് നേതാക്കളുടെ ജി 23 ഗ്രൂപ്പിലെ പ്രമുഖ അംഗമാണ് ശര്‍മ. നദ്ദയുമായുള്ള കൂടിക്കാഴ്‌ച്ച വിവാദം ശര്‍മയെ സംബന്ധിച്ച്‌ ഇതാദ്യമല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular