Monday, May 6, 2024
HomeEditorialലൈംഗിക ബന്ധത്തിനിടെ ലിംഗം വീര്‍ത്തു,​ നിറം മാറി,​ പരിശോധനയില്‍ കണ്ടെത്തിയത് അപൂര്‍വ രോഗാവസ്ഥ

ലൈംഗിക ബന്ധത്തിനിടെ ലിംഗം വീര്‍ത്തു,​ നിറം മാറി,​ പരിശോധനയില്‍ കണ്ടെത്തിയത് അപൂര്‍വ രോഗാവസ്ഥ

ലൈംഗികബന്ധത്തിനിടെ ലിംഗം വീര്‍ക്കുകയും നിറം മാറുകയും ചെയ്ത രോഗാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തി ഡോക്ടര്‍മാര്‍.

ഇന്തോനേഷ്യയിലാണ് സംഭവം. ഭാര്യയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട 50കാരനാണ് ലിംഗം വീര്‍ത്തു വന്നത്. നാലുമണിക്കൂറോളം ലിംഗം വീര്‍ത്ത അവസ്ഥ തുടര്‍ന്നതിനെ തുടര്‍ന്ന് ഇയാള്‍ ഡോക്ടര്‍മാരെ സമീപിക്കുകയായിരുന്നു. ലിംഗം പ‌ര്‍പ്പിള്‍ നിറമാകുകയും ചെയ്തിരുന്നു. പരിശോധനയില്‍ എഗ്‌പ്ലാന്റ്

ഡിഫോമിറ്റി (eggplant defomity) എന്ന അപൂര്‍വ്വ രോഗാവസ്ഥയെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് സര്‍ജറിയുടെ കേസ് റിപ്പോര്‍ട്ടില്‍ പഠനം പ്രസിദ്ധീകരിച്ചു.

ഉദ്ധരിച്ച്‌ നില്‍ക്കുന്ന ലിംഗത്തിന് ലൈംഗികവേളയില്‍ ശക്തമായ ആഘാതം അനുഭവപ്പെടുമ്ബോള്‍ വഴുതി വീഴുന്നതും ലിംഗം വീര്‍ക്കുന്നതുമായ അവസ്ഥയാണിത് ചില കേസുകളില്‍ ലിംഗത്തിലെ വീക്കം മൂത്രനാളിയെയയും ബാധിക്കും. .യഥാസമയം ചികിത്സിച്ചില്ലെങ്കില്‍ ബലഹീനതയ്ക്കും വൈകല്യത്തിനും ഇടയാക്കും.

സെക്‌സിനിടെ ലിംഗത്തില്‍ ഒരു പൊട്ടല്‍ അനുഭവപ്പെട്ടതായാണ് രോഗി ഡോക്ടര്‍മാരോട് പറഞ്ഞത്, മൂത്രനാളിയില്‍ നിന്ന് രക്തസ്രാവം ഉണ്ടായതായും ഇയാള്‍ വ്യക്തമാക്കി. ഡോക്‌ടര്‍മാരുടെ പരിശോധനയില്‍

മൂത്രനാളി പൊട്ടിയതായി അവര്‍ കണ്ടെത്തി. ഡോക്ടര്‍ ഉടന്‍ തന്നെ അയാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. നാലുമാസത്തിന് ശേഷം സുഖം പ്രാപിച്ച ഇയാള്‍ ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെന്നും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ തടസമില്ലെന്നും പഠനത്തില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular