Tuesday, May 7, 2024
HomeIndiaരാജാവ് കേള്‍ക്കുംവരെ വിലക്കയറ്റത്തിനെതിരെ ശബ്ദിക്കുമെന്ന് രാഹുല്‍ ഗാന്ധി

രാജാവ് കേള്‍ക്കുംവരെ വിലക്കയറ്റത്തിനെതിരെ ശബ്ദിക്കുമെന്ന് രാഹുല്‍ ഗാന്ധി

രാജ്യത്തെ ജനങ്ങള്‍ വിലക്കയറ്റം കൊണ്ട് ദുരിതത്തിലായിരിക്കുകയാണെന്നും അതിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണെന്നും രാഹുല്‍ ഗാന്ധി. രാജാവ് കേള്‍ക്കും വരെ വിലക്കയറ്റത്തിനെതിരെ ശബ്ദിച്ചു കൊണ്ടിരിക്കുമെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ആവശ്യവസ്തുക്കള്‍ പോലും പത്ത് തവണ ആലോചിച്ച ശേഷമാണ് ജനങ്ങള്‍ വാങ്ങുന്നതെന്നും രാഹുല്‍ പറഞ്ഞു. വിലക്കയറ്റത്തിനെതിരെ രാംലീല മൈതാനിയില്‍ കോണ്‍ഗ്രസിന്റെ പടുകൂറ്റന്‍ റാലി ഇന്നു നടന്നു. ഇതിനു മുന്നോടിയായിട്ടായിരുന്നു രാഹുലിന്റെ ട്വീറ്റ്.

നേരത്തെ വിലക്കയറ്റത്തിനെതിരെ പാര്‍ലമെന്റിനുള്ളില്‍ കോണ്‍ഗ്രസ് പ്രതിഷേധിക്കുകയും രാജ്ഭവന്‍ മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് രാംലീല മൈതാനിയില്‍ വന്‍ റാലി സംഘടിപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular