Monday, May 6, 2024
HomeIndiaതമിഴ്‌നാട്ടിലും നരബലിക്ക് ശ്രമമെന്ന് പരാതി; ആറ് പേര്‍ അറസ്റ്റില്‍

തമിഴ്‌നാട്ടിലും നരബലിക്ക് ശ്രമമെന്ന് പരാതി; ആറ് പേര്‍ അറസ്റ്റില്‍

ചെന്നൈ | തമിഴ്‌നാട്ടില്‍ നരബലിക്ക് ശ്രമമെന്ന് പരാതി. തിരുവണ്ണാമല ആറണിയില്‍ ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

എസ് വി നഗറിലെ തരമണിയുടെ വീട്ടില്‍ മൂന്ന് ദിവസമായി കതകടച്ച്‌ പൂജ നടത്തി വരികയായിരുന്നു. പോലീസെത്തിയിട്ടും കതക് തുറന്നില്ല. തുടര്‍ന്ന് ജെസിബി ഉപയോഗിച്ച്‌ കതക് പൊളിച്ചാണ് പോലീസ് അകത്ത് കയറിയത്.

ഇന്നലെ രാവിലെ വീട്ടില്‍ നിന്നും അലര്‍ച്ചയും കരച്ചിലും കേട്ടതോടെ അയല്‍വാസികള്‍ ആറണി പോലീസ് സ്റ്റേഷനിലും തഹസീല്‍ദാരെയും വിവരം അറിയിച്ചു. സ്ഥലത്ത് എത്തിയ തഹസില്‍ദാരും പോലീസും മുട്ടി വിളിച്ചിട്ടും ആരും വാതില്‍ തുറന്നില്ല. വീടിന്റെ അകത്തു നിന്നു പൂജയും അലര്‍ച്ചയും തുടരുകയും ചെയ്തു.

തുടര്‍ന്നു തഹസീല്‍ദാര്‍ ഫയര്‍ ഫോഴ്സിനെ വിളിച്ചു വരുത്തി. ഫയര്‍ ഫോഴ്‌സ് വീടിന്റെ കതക് തുറക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അതിനിടയ്ക്ക് അകത്തേക്ക് വന്നാല്‍ കഴുത്തു മുറിച്ചു ഹോമകുണ്ഡത്തിനരികില്‍ മരിച്ചു വീഴുമെന്നു വീട്ടുകാര്‍ ഭീഷണി മുഴക്കി. തുടര്‍ന്നു നാട്ടുകാരുടെ സഹായത്തോടെ മണ്ണുമാന്തി യന്ത്രം കൊണ്ടുവന്നു വാതില്‍ തകര്‍ത്ത് അകത്തു കയറുകയായിരുന്നു. വീടിനുള്ളില്‍ കയറിയ തഹസീല്‍ദാരെയും പോലീസുകാരെയും പൂജക്ക് നേതൃത്വം നല്‍കിയ ആള്‍ ആക്രമിച്ചു.

പിടിച്ചു മാറ്റുന്നതിനിടെ കടിച്ചു മുറിവേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്നു വീട്ടുടമ തരമണി ഭാര്യ കാമക്ഷി മകനും താമ്ബരത്തെ സായുധ സേന യൂണിറ്റിലെ പൊലീസുകാരനുമായ ഭൂപാല്‍, മറ്റൊരു മകന്‍ ബാലാജി മകള്‍ ഗോമതി, മന്ത്രവാദി പ്രകാശ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മൃഗബലി അടക്കം നടന്നതിന്റെ സൂചനയും പൊലീസിന് കിട്ടിയിട്ടുണ്ട്. സ്വയം ബലി നല്‍കുമെന്ന ഭീഷണിയെ കുറിച്ചും പോലീസ് അന്വേഷിച്ചു വരികയാണ്. വിവിധ വകുപ്പുകള്‍ പ്രകാരം അറസ്റ്റിലായ ഇവരെ പിന്നീട് കോടതി റിമാന്‍ഡ് ചെയ്തു ജയിലിലേക്ക് അയച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular