Monday, May 6, 2024
HomeIndiaവിഷവാതകം ശ്വസിച്ചതിനെ തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട നൂറിലേറെ കുട്ടികള്‍ ആശുപത്രിയില്‍

വിഷവാതകം ശ്വസിച്ചതിനെ തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട നൂറിലേറെ കുട്ടികള്‍ ആശുപത്രിയില്‍

ചെന്നൈ: തമിഴ്നാട്ടിലെ ഹൊസൂരില്‍ വിഷവാതകം ശ്വസിച്ചതിനെ തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട നൂറിലേറെ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹൊസൂരിന് അടുത്തുള്ള സര്‍ക്കാര്‍ സ്കൂളിലെ 6,7 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.

സെപ്റ്റിക് ടാങ്കില്‍ നിന്ന് വിഷവാതകം ചോര്‍ന്നതായാണ് അധികൃതരുടെ സംശയം. അസ്വസ്ഥത ബാധിച്ച കുട്ടികള്‍ക്ക് ചികിത്സ നല്‍കുകയും ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനായി മെഡിക്കല്‍ സംഘത്തെ സ്കൂളില്‍ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

ജില്ലാ ഭരണകൂടവും പോലീസും സ്കൂളിലെത്തി വിശദമായി പരിശോധന നടത്തിവരികെയാണ്. സെപ്റ്റിക് ടാങ്കില്‍ നിന്നോ അതോ സ്കൂളിന് സമീപത്തുള്ള വ്യവസായശാലയില്‍ നിന്നോ വിഷവാതകം ചോര്‍ന്നതായുള്ള സംശയമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular