Tuesday, May 7, 2024
HomeIndia'എനിക്ക് കെടിഎം 390 ഉണ്ട്, പക്ഷേ ഇതുവരെ ഓടിച്ചിട്ടില്ല', വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി

‘എനിക്ക് കെടിഎം 390 ഉണ്ട്, പക്ഷേ ഇതുവരെ ഓടിച്ചിട്ടില്ല’, വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി

ന്യൂഡ‍ല്‍ഹി: തനിക്ക് കെടിഎം ബൈക്കുണ്ടെന്ന് വെളിപ്പെടുത്തി രാഹുല്‍ഗാന്ധി. തന്റെ ഒഫിഷ്യല്‍ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് തനിക്ക് കെടിഎം ബൈക്ക് ഉണ്ടെന്നും സൂപ്പര്‍ ബൈക്ക് ഇപ്പോഴും ഉപയോഗിക്കാതെ സൂക്ഷിച്ചിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയത്.

ഡ‍ല്‍ഹിയിലെ കരോള്‍ബാഗ് മാര്‍ക്കറ്റില്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാരനുമായി നടത്തിയ സംവാദത്തിന്റെ ദൃശ്യത്തിലായിരുന്നു രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്.

‘എനിക്ക് കെടിഎം 390 ഉണ്ട്. പക്ഷെ അത് ഇപ്പോഴും ഉപയോഗിക്കാതെ സൂക്ഷിച്ചിരിക്കുകയാണ്. എന്റെ സെക്യൂരിറ്റി ജീവനക്കാര്‍ അത് ഉപയോഗിക്കാൻ എന്നെ അനുവദിക്കില്ല’,- രാഹുല്‍ ഗാന്ധി പറ‍ഞ്ഞു. ല‍‍ഡ‍ാക്കിലേക്ക് റോയൻ എൻഫീല്‍ഡ് ബുള്ളറ്റില്‍ യാത്രം ചെയ്യണം എന്നതാണ് തന്റെ ആഗ്രഹമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

വര്‍ക് ഷോപ്പ് ജീവനക്കാര്‍ റോയല്‍ എൻഫീല്‍ഡ് ശരിയാക്കുന്നതിനിടയിലാണ് തന്റെ യാത്രാ സ്വപ്നത്തെ കുറിച്ചുള്ള വിവരവും രാഹുല്‍ ഗാന്ധി പങ്കുവെച്ചത്. രാഹുലിനെ കണ്ട് വൻജനാവലിയാണ് വര്‍ക് ഷോപ്പിന് മുന്നിലായി തടിച്ചുകൂടിയത്. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുമായി നടത്തുന്ന സംവാദപരിപാടിയുടെ ഭാഗമായായിരുന്നു രാഹുല്‍ഗാന്ധിയുടെ വര്‍ക് ഷോപ്പ് സന്ദര്‍ശനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular