Tuesday, May 7, 2024
HomeIndiaഉണക്കമീന്‍ കൊണ്ട് ഇത്രയേറെ വിഭവങ്ങളോ! ഇന്ത്യയിലുടനീളമുള്ള വേറിട്ട 8 ഉത്‌പന്നങ്ങള്‍ പരിചയപ്പെടാം

ഉണക്കമീന്‍ കൊണ്ട് ഇത്രയേറെ വിഭവങ്ങളോ! ഇന്ത്യയിലുടനീളമുള്ള വേറിട്ട 8 ഉത്‌പന്നങ്ങള്‍ പരിചയപ്പെടാം

ന്യൂഡെല്‍ഹി: ഉണക്കമീൻ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. നമുക്ക് അതുകൊണ്ട് ഉണ്ടാക്കുന്ന വളരെ കുറച്ചു വിഭവങ്ങള്‍ മാത്രമേ അറിയൂ. ഇന്ത്യയിലൊട്ടാകെ ഒരുപാട് വിഭവങ്ങളാണ് ഉണക്കമീൻ കൊണ്ടുണ്ടാക്കുന്നത്. അവയില്‍ ചില വിഭവങ്ങള്‍ പരിചയപ്പെടാം
ഈ ഉണക്കമീൻ ചട്ണിക്ക് ഒരു പ്രത്യേകതയുണ്ട്. ഇതു സാധാരണയായി ജൂണ്‍ ജൂലൈ മാസങ്ങളില്‍ ആണുണ്ടാക്കുന്നത്. കര്‍ണാടകയിലെ മംഗ്ളൂറിലാണ് ഈ വിഭവം കൂടുതല്‍ കാണപ്പെടുന്നത്. തേങ്ങ, ഉണക്കമീൻ, പുളി, എണ്ണ, വറ്റല്‍ മുളക്, ജീരകം, മഞ്ഞള്‍, ചെറിയുള്ളി, പച്ചമുളക്, ഉപ്പ് ഇവയെല്ലാം ചേര്‍ത്ത് അരച്ച്‌ ചോറിനൊപ്പം കഴിക്കുന്നു.

ഉണക്കമീനും ഉണങ്ങിയ മാങ്ങാ അണ്ടിയും ചേര്‍ത്ത് ഉണ്ടാക്കുന്ന വിഭവമാണിത്. സുഗന്ധ വ്യഞ്ജനങ്ങള്‍ സൂക്ഷിച്ചു വെക്കുന്ന സാമര്‍ഡെം എന്ന പെട്ടികളുടെ പേരില്‍ നിന്നാണ് ഈ പേര് ലഭിച്ചതതെന്ന് പറയുന്നു. സുഗന്ധവ്യഞ്ജനങ്ങള്‍ക്കൊപ്പം പുളി, തേങ്ങ, വറ്റല്‍ മുളക് എന്നിവ പേസ്റ്റ് രൂപത്തിലാക്കിയതിന് ശേഷം ഉണക്കമീനും ഉണങ്ങിയ മാങ്ങാ അണ്ടിയോ മാങ്ങയോ ചേര്‍ത്തുണ്ടാക്കുന്ന കറി ആക്കുന്നതാണ് സമരാച്ചി കൊടി. ഇത് ഗോവക്കാരുടെ പ്രിയ വിഭവമാണ്. ബോംബില്‍ എന്നത് ഒരു തരം മീനാണ്. ഉണക്കിയ ബോംബില്‍, കുപ്പിയില്‍ സൂക്ഷിച്ച പ്രത്യേക മസാല പുരട്ടി വറുത്തെടുക്കുന്നു. മഹാരാഷ്ട്രക്കാരുടെ പ്രധാന വിഭവങ്ങളില്‍ ഒന്നാണിത്.

ഇത് മാന്തള്‍ മീൻ ഉപയോഗിച്ച്‌ ഉണ്ടാക്കുന്ന ഒരു വിഭവമാണ്. ഈ വിഭവം കുറച്ചു എരിവുള്ളതാണ്. ഇഞ്ചിയും വെളുത്തുള്ളിയും ചെറിയുള്ളിയും ചേര്‍ത്താണ് തയ്യാറാക്കുന്നത്. കേരളീയരുടെ ഇഷ്ട വിഭവമാണിത്. ഇത് നാഗാലാൻഡുകാരുടെ വിഭവമാണ്. ഉണങ്ങിയ ഉണ്ട മുളക് കൊണ്ടുണ്ടാക്കുന്ന ചട്നിയാണിത്. വറുത്ത തക്കാളി, വെളുത്തുള്ളി, ഉപ്പ്, കൂടാതെ പുളിപ്പിച്ച ഉണക്കിയ ‘നാഗരി’ മീൻ എന്നിവയാണ് പ്രധാന ചേരുവകള്‍.

തക്കാളി ചട്നിയില്‍ ഷിഡോള്‍ എന്നെ മീൻ ചേര്‍ത്ത് ഉണ്ടാക്കുന്ന വിഭവമാണ് ഷിഡോള്‍ ചട്നി. അസമിലെ കച്ചാര്‍ ജില്ലയിലെ സില്‍ച്ചാറില്‍ നിന്നുള്ള സില്‍ഹേതി ബംഗാളി വിഭാഗങ്ങളുടെ പ്രധാന ഭക്ഷണമാണിത്. പലതരം ഉണക്കമീനുകള്‍ ഉപയോഗിച്ചു ഈ വിഭവം തയ്യാറാക്കാം. ഇത് മേഘാലയിലെ ഒരു പ്രത്യേക വിഭവമാണ്. ഇതുണ്ടാക്കുന്നത് ഉണക്കിയ നത്തോലി മീൻ ഉപയോഗിച്ചാണ്. കടുകെണ്ണയില്‍ വറുത്തെടുതത്തിന് ശേഷം ഈ ചട്ണി ഉണ്ടാക്കാം

നാഗാലാൻഡിലെ ഒരു ഗോത്രക്കാരുടെ പ്രധാന വിഭവം ആണിത്. റോസ്പ് എന്നാല്‍ ഉണക്കിയത് എന്നും അയോണ്‍ എന്നാല്‍ വിഭവം എന്നുമാണ് അര്‍ഥം. പച്ചക്കറികള്‍, മുള, ഉണക്കമീൻ എന്നിവ വച്ച്‌ ഉണ്ടാക്കുന്ന വിഭവമാണിത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular