Wednesday, May 1, 2024
HomeUSAട്രമ്പ് 2024 നോമിനി ആണെങ്കില്‍ പിന്തുണയ്ക്കുമെന്ന് നിക്കി ഹേലി

ട്രമ്പ് 2024 നോമിനി ആണെങ്കില്‍ പിന്തുണയ്ക്കുമെന്ന് നിക്കി ഹേലി

വാഷിംഗ്ടണ്‍ ഡി സി: മുന്‍ പ്രസിഡന്റ് ട്രമ്പ് 2024ല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായാല്‍ പിന്തുണയ്ക്കുമെന്ന് ജിഒപി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി നിക്കി ഹേലി പറഞ്ഞു.

എന്നാല്‍ മുന്‍ പ്രസിഡന്റിന് പൊതുതെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഐക്യരാഷ്ട്രസഭയിലെ മുന്‍ യുഎസ് അംബാസഡറും സൗത്ത് കരോലിന മുന്‍ ഗവര്‍ണറുമായ ഹേലി തിങ്കളാഴ്ച സിഎന്‍ബിസിയുടെ ”സ്‌ക്വാക്ക് ബോക്സ്” എന്ന ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രാജ്യത്തിന് ഒരു ”പുതിയ തലമുറ നേതാവ്” ആവശ്യമുണ്ടെന്നും എന്നാല്‍ പ്രൈമറി ജയിച്ചാല്‍ ട്രമ്പിനെ പിന്തുണയ്ക്കുമെന്നും പറഞ്ഞു.

ഹേലി മുമ്പ് പ്രസിഡന്റ് ബൈഡന്റെ പ്രായത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു, അദ്ദേഹം 86 വയസ്സ് വരെ ജീവിക്കില്ലെന്നും അത് രണ്ടാം ടേമിന്റെ അവസാനത്തില്‍ അദ്ദേഹത്തിന്റെ പ്രായമാകുമെന്നും വാദിച്ചു. ബൈഡനെ  വീണ്ടും തിരഞ്ഞെടുക്കുന്നത് ഹാരിസ് പ്രസിഡന്റാകാന്‍ ഇടയാക്കുമെന്ന് അവര്‍ പറഞ്ഞിരുന്നു.

”റിപ്പബ്ലിക്കന്‍ എന്ന നിലയില്‍ അദ്ദേഹത്തെ നോമിനിയാക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. അദ്ദേഹത്തിന് പൊതുതെരഞ്ഞെടുപ്പില്‍ വിജയിക്കാനാവില്ല. അതാണ് പ്രശ്‌നം. ഞങ്ങള്‍ക്ക് പോയി യഥാര്‍ത്ഥത്തില്‍ വിജയിക്കാന്‍ കഴിയുന്ന ഒരാളെ നേടേണ്ടതുണ്ട്, ”നിക്കി  പറഞ്ഞു.

താന്‍ റിപ്പബ്ലിക്കന്‍  നോമിനിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അടുത്ത മാസം നടക്കുന്ന ആദ്യത്തെ റിപ്പബ്ലിക്കന്‍ പ്രൈമറി ഡിബേറ്റിന് ശേഷം തന്റെ  പിന്‍തുണ  ഉയരുമെന്നും ഹേലി പറഞ്ഞു.
സംവാദത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടുന്നതിന് റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റിയുടെ പോളിംഗ്, ധനസമാഹരണ ആവശ്യകതകള്‍ നിക്കി ഇതിനകം നേടി കഴിഞ്ഞു.

മത്സരരംഗത്തുള്ള മറ്റ് സ്ഥാനാര്‍ത്ഥികള്‍ ഇതിനകം ദശലക്ഷക്കണക്കിന് ഡോളര്‍ ചിലവഴിച്ചിട്ടുണ്ടെന്ന് ഹേലി പറഞ്ഞു.

പി പി ചെറിയാന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular