Thursday, May 2, 2024
HomeUncategorizedഇന്നിങ്‌സ് ജയവുമായി മുംബൈ

ഇന്നിങ്‌സ് ജയവുമായി മുംബൈ

ബിഹാറിനെതിരേ നടന്ന രഞ്‌ജി ട്രോഫി ക്രിക്കറ്റ്‌ എലൈറ്റ്‌ ബി ഗ്രൂപ്പ്‌ മത്സരത്തില്‍ മുംബൈ ഇന്നിങ്‌സ് ജയം കുറിച്ചു.

ഒരു ഇന്നിങ്‌സിനും 51 റണ്ണിനുമായിരുന്നു അവരുടെ ജയം. സ്‌കോര്‍: മുംബൈ ഒന്നാം ഇന്നിങ്‌സ് 251. ബിഹാര്‍ ഒന്നാം ഇന്നിങ്‌സ് 100, ഫോളോ ഓണ്‍ 100.

ഫോളോ ഓണില്‍ ഓപ്പണര്‍ ഷര്‍മന്‍ നിഗ്രോധ്‌ (55 പന്തില്‍ ഒരു സിക്‌സറും ആറ്‌ ഫോറുമടക്കം 40), ബിപിന്‍ സൗരഭ്‌ (37 പന്തില്‍ ഒരു സിക്‌സറും നാല്‌ ഫോറുമടക്കം 30) എന്നിവര്‍ മാത്രമാണു ബിഹാറിനായി രണ്ടക്കം കടന്നത്‌.

ഝാര്‍ഖണ്ഡും സൗരാഷ്‌ട്രയും തമ്മില്‍ നടന്ന എ ഗ്രൂപ്പ്‌ മത്സരം സമനിലയില്‍ അവസാനിച്ചു. സ്‌കോര്‍: ഝാര്‍ഖണ്ഡ്‌ ഒന്നാം ഇന്നിങ്‌്സ്‌ 142, രണ്ടാം ഇന്നിങ്‌സ് മൂന്നിന്‌ 306. സൗരാഷ്‌ട്ര ഒന്നാം ഇന്നിങ്‌സ് നാലിന്‌ 578 ഡിക്ലയേഡ്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular