Wednesday, May 1, 2024
HomeKeralaമുണ്ടക്കയത്ത് ദമ്ബതിമാര്‍ക്ക് വെട്ടേറ്റു

മുണ്ടക്കയത്ത് ദമ്ബതിമാര്‍ക്ക് വെട്ടേറ്റു

കോട്ടയം: മുണ്ടക്കയം പുഞ്ചവയലില്‍ ദമ്ബതിമാരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പുഞ്ചവയല്‍ കണ്ടംങ്കേരി തോമസ്(77) ഭാര്യ ഓമന(55) എന്നിവർക്കാണ് വെട്ടേറ്റത്.

അയല്‍ക്കാരനായ പള്ളിത്തടത്തില്‍ കൊച്ചുമോനാണ് ആക്രമണം നടത്തിയതെന്നാണ് ഇവരുടെ മൊഴി.

ബുധനാഴ്ച രാവിലെ ഒമ്ബതരയോടെയായിരുന്നു സംഭവം. തോമസും ഭാര്യയും കുളിക്കാൻ പോകുന്നതിനിടെയാണ് വഴിയില്‍വെച്ച്‌ ഇരുവരെയും ആക്രമിച്ചത്. തോമസിന്റെ തലയിലും ഓമനയുടെ മുഖത്തുമാണ് വെട്ടേറ്റത്. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.

ആദ്യം മുണ്ടക്കയത്തെ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദമ്ബതിമാരെ പിന്നീട് കോട്ടയം മെഡിക്കല്‍ ആശുപത്രിയിലേക്ക് മാറ്റി. അയല്‍ക്കാർ തമ്മിലുള്ള തർക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നല്‍കുന്നവിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular