Monday, May 6, 2024
HomeIndiaവീഡിയോകോണ്‍ഫറന്‍സിലൂടെ വിവാഹ രജിസ്‌ട്രേഷന്‌ ഹാജരാകാന്‍ യു.എസിലെ ഇന്ത്യന്‍ ദമ്ബതികള്‍ക്ക്‌ അനുമതി

വീഡിയോകോണ്‍ഫറന്‍സിലൂടെ വിവാഹ രജിസ്‌ട്രേഷന്‌ ഹാജരാകാന്‍ യു.എസിലെ ഇന്ത്യന്‍ ദമ്ബതികള്‍ക്ക്‌ അനുമതി

ന്യൂഡല്‍ഹി: യു.എസില്‍ താമസിക്കുന്ന ഇന്ത്യന്‍ ദമ്ബതികള്‍ക്ക്‌ വീഡിയോ കോണ്‍ഫറന്‍സിങ്‌ വഴി വിവാഹ രജിസ്‌ട്രേഷനു ഹാജരാകാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ അനുമതി.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ (എ.ഐ) സാങ്കേതികവിദ്യയുടെ പുരോഗതി കണക്കിലെടുത്ത്‌ ഫലപ്രദമായി അതുപയോഗിക്കാനാണ്‌ കോടതിയുടെ നിര്‍ദ്ദേശം. കാലിഫോര്‍ണിയയിലെ സാന്‍ ഫ്രാന്‍സിസ്‌കോയിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ ജനറലിനു മുന്നില്‍ ദമ്ബതികള്‍ ഹാജരാകാനും അവിടെനിന്ന്‌ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനുമാണ്‌ ജസ്‌റ്റിസ്‌ സുബ്രഹ്‌മണ്യം പ്രസാദ്‌ അനുമതി നല്‍കിയത്‌.
വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ വിവാഹ രജിസ്‌ട്രേഷനു പങ്കെടുക്കാന്‍ അപേക്ഷകരെ അനുവദിക്കണമെന്നു സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ ജനറലിനോട്‌ കോടതി അഭ്യര്‍ഥിച്ചു. ഗാസിയാബാദിലെ കൗശാമ്ബിയിലുള്ള ഒരു ഹോട്ടലില്‍വച്ച്‌ 2022 മെയ്‌ 10 നു വിവാഹിതരായതായാണ്‌ ദമ്ബതികള്‍ ഹര്‍ജിയില്‍ പറയുന്നത്‌. ഹൈന്ദവ ആചാരപ്രകാരം നടന്ന വിവാഹത്തിനുശേഷം ഇരുവരും തൊഴില്‍ ചെയ്യാന്‍ യു.എസിലേക്കു പോയി. തൊഴില്‍ വിസയില്‍ താമസിച്ചിരുന്ന യുവതിക്ക്‌ കൂട്ടപ്പിരിച്ചുവിടലിനെത്തുടര്‍ന്ന്‌ ഈ വര്‍ഷം ജനുവരിയില്‍ ജോലി നഷ്‌ടപ്പെട്ടതായും ഹര്‍ജിയിലുണ്ട്‌. തുടര്‍ന്നും യു.എസില്‍ താമസിക്കണമെങ്കില്‍ ആശ്രിത വിസ ലഭിക്കേണ്ടതുണ്ട്‌. ഇതിന്‌ വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ ആവശ്യമുണ്ടെന്നാണ്‌ ഹര്‍ജിയില്‍ പറയുന്നത്‌.
ബന്ധപ്പെട്ട അധികാരികള്‍ക്കു മുമ്ബാകെ ഓണ്‍ലൈനില്‍ വിവാഹ രജിസ്‌ട്രേഷനു ഹാജരാകാന്‍ ദമ്ബതികളെ അനുവദിച്ച്‌ ഹൈക്കോടതി മുമ്ബു പുറപ്പെടുവിച്ച ഉത്തരവിനെയാണു ഹര്‍ജിക്കാര്‍ ആശ്രയിച്ചത്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular