Tuesday, May 7, 2024
HomeIndiaചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിഷ്‌കോവ ലോക സുന്ദരി.

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിഷ്‌കോവ ലോക സുന്ദരി.

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിഷ്‌കോവ ലോക സുന്ദരി. ഇന്ത്യയില്‍ നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന മത്സരത്തില്‍ ഇന്ത്യന്‍ സുന്ദരി സിനി ഷെട്ടി ആദ്യ എട്ടില്‍ ഇടം പിടിച്ചെങ്കിലും പിന്നീട് ആദ്യ നാലിലേക്ക് എത്തിച്ചേരാന്‍ കഴിയാതെയിരുന്നതോടെ ഇന്ത്യന്‍ സാധ്യത മങ്ങുകയായിരുന്നു.

ലോകസുന്ദരി മത്സരം നടന്നത് മുംബൈ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ്.
ലെബനന്റെ യാസ്മിന്‍, ട്രിനിഡാഡിന്റെ എച്ചെ അബ്രഹാംസ്, ബോട്ട്സ്വാനയുടെ ലെസോഗോ എന്നിവരാണ് ക്രിസ്റ്റീനയ്ക്ക് പുറമെ അവസാന നാലില്‍ ഇടംനേടിയത്. മിസ് ലെബനനാണ് ആദ്യ റണ്ണര്‍ അപ്പ്.

ചടങ്ങില്‍ റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപകയും ചെയര്‍പേഴ്സനുമായ നിത മുകേഷ് അംബാനിയെ മിസ് വേള്‍ഡ് ഹ്യുമാനിറ്റേറിയന്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. മിസ് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ചെയര്‍വുമന്‍ ജൂലിയ മോര്‍ലിയാണ് പുരസ്‌കാരം സമ്മാനിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular