Saturday, April 27, 2024
HomeKeralaസ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡില്‍; അരലക്ഷത്തിന് തൊട്ടരികെ

സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡില്‍; അരലക്ഷത്തിന് തൊട്ടരികെ

തിരുവനന്തപുരം : സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. പവന് 800 രൂപ കൂടി 49,440 രൂപയായി.

ഈ മാസം ഇതുവരെ സ്വർണത്തിന് കൂടിയത് 3,120 രൂപയാണ്.

ഗ്രാമിന് ഇന്ന് 100 രൂപയാണ് കൂടിയത്. 6,180 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. സ്വർണവില പവന് 50,000 ത്തില്‍ എത്താൻ 560 രൂപയുടെ വ്യത്യാസം മാത്രമാണുള്ളത്.മാർച്ച്‌ 1ന് രേഖപ്പെടുത്തിയ 46,320 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.

അന്താരാഷ്ട്ര സ്വർണ്ണവില 2200 ഡോളർ മറികടന്ന് 2019 ഡോളർ വരെ എത്തിയതിനു ശേഷം ഇപ്പോള്‍ 2203 ഡോളറിലാണ്. ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.05 ആണ്. 24 കാരറ്റ് സ്വർണ്ണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 68 ലക്ഷം രൂപയ്ക്ക് അടുത്തായിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular