Tuesday, April 30, 2024
HomeUSAയുഎസ് ചരിത്രത്തിലാധ്യമായി ക്രിമിനല്‍ വിചാരണ നേരിടുന്ന മുൻ പ്രസിഡന്റായി ട്രംപ്; പോണ്‍ നടി ബന്ധം മറച്ചുവെക്കാൻ...

യുഎസ് ചരിത്രത്തിലാധ്യമായി ക്രിമിനല്‍ വിചാരണ നേരിടുന്ന മുൻ പ്രസിഡന്റായി ട്രംപ്; പോണ്‍ നടി ബന്ധം മറച്ചുവെക്കാൻ ഗൂഢാലോചന

ന്യൂയോർക്ക്: അമേരിക്കൻ മുൻ പ്രസിഡൻറ് ഡോണള്‍ഡ് ട്രംപ് എക്കാലത്തും വിവാദങ്ങള്‍ക്കൊപ്പം സഞ്ചരിച്ചയാളാണ്. ഇപ്പോഴിതാ അമേരിക്കയില്‍ നിന്നും പുറത്തുവരുന്ന വാർത്ത രാജ്യത്തിൻറെ ചരിത്രത്തിലാധ്യമായി ക്രിമിനല്‍ വിചാരണ നേരിടുന്ന മുൻ പ്രസിഡൻറായി ട്രംപ് മാറുകയാണ് എന്നതാണ്.

ഡോണള്‍ഡ് ട്രംപിനെതിരെയുള്ള ക്രിമിനല്‍ കേസിൻറെ വിചാരണ ഇന്ന് ന്യൂയോർക്കിലാണ് തുടങ്ങുക. പോണ്‍ നടി സ്റ്റോർമി ഡാനിയേല്‍സുമായുള്ള ബന്ധം മറച്ചുവെക്കാൻ ട്രംപ് പണം നല്‍കി ക്രിമിനല്‍ ഗൂഢാലോചന നടത്തി എന്നതാണ് കേസ്.

വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കുന്നതെയാണ് ട്രംപ് ക്രിമിനല്‍ നടപടികള്‍ നേരിടുന്ന ആദ്യത്തെ മുൻ പ്രസിഡൻറ് ആകുന്നത്. എട്ടാഴ്ച്ച നീണ്ടു നില്‍ക്കുന്ന വിചാരണയില്‍ ട്രംപ് മുഴുവൻ സമയവും കോടതിയില്‍ ഹാജരാകണം. കേസിലെ ജൂറിയെയും ഇന്ന് തീരുമാനിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular