Monday, May 6, 2024
HomeEditorialരണ്ട് മനുഷ്യരെ തിന്ന മുതലയുടെ മരണം മാനസ്സിക സമ്മര്‍ദ്ദം കാരണമെന്ന് വിദഗ്ധര്‍

രണ്ട് മനുഷ്യരെ തിന്ന മുതലയുടെ മരണം മാനസ്സിക സമ്മര്‍ദ്ദം കാരണമെന്ന് വിദഗ്ധര്‍

ഉപ്പുവെള്ളത്തില്‍ കഴിയുന്ന ഏറ്റവും വലിയ മുതലയുടെ മരണത്തിന് കാരണം മാനസ്സിക സമ്മര്‍ദ്ദമെന്ന് കണ്ടെത്തല്‍.

രണ്ട് വര്‍ഷം തുടര്‍ന്ന മാനസ്സിക സമ്മര്‍ദ്ദവും അണുബാധയുമാണെന്നാണ് വിദഗ്ധ സംഘത്തിന്റെ കണ്ടെത്തല്‍. 2013ലാണ് മുതല ചത്തത്. ലോലോങ് എന്ന് പേരുള്ള ഈ മുതലയ്ക്ക് 21 അടി നീളവും ഒരു ടണ്ണില്‍ താഴെ ഭാരവുമുണ്ട്. 2012-ല്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌ ലഭിച്ചിരുന്നു. പിടിക്കപ്പെടുന്നതിന് മുമ്ബ്, ഫിലിപ്പീന്‍സില്‍ നിന്നുള്ള ഒരു മത്സ്യത്തൊഴിലാളിയെ ഈ മുതല ഭക്ഷിച്ചിരുന്നു. കൂടാതെ പിടികൂടുന്നതിന് മുമ്ബ് 12 വയസ്സുള്ള പെണ്‍കുട്ടിയുടെ തല തിന്നതായും കരുതുന്നു.

കൊലപ്പെടുത്തിയ ശേഷം, ലോലോംഗിനായി മൂന്നാഴ്ചത്തെ വേട്ടയാടല്‍ നടന്നു. ഒടുവില്‍ പിടിയിലാകുകയും ഫിലിപ്പീന്‍സിലെ ഒരു ടൂറിസം പാര്‍ക്കിലെ പ്രധാന ആകര്‍ഷണമായി മാറുകയും ചെയ്തു. “പിടികൂടിയത് മുതല്‍ മുതല ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചു, അവന്റെ മലത്തിന്റെ നിറത്തില്‍ മാറ്റം ശ്രദ്ധിച്ച്‌ തുടങ്ങിയിരുന്നുവെന്ന് ഫിലിപ്പൈന്‍ ഡെയ്‌ലി ഇന്‍ക്വയറര്‍ പത്രത്തോട് സംസാരിച്ച പ്രാദേശിക മേയര്‍ പറഞ്ഞു. മുതലയുടെ വയറ്റില്‍ അസാധാരണമായ ഒരു വീര്‍പ്പ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായ തണുപ്പുള്ള കാലാവസ്ഥ അതിന്റെ ആരോഗ്യം കുറയുന്നതിന് കാരണമായേക്കാമെന്ന് ഒരു പ്രാദേശിക വൈദ്യന്‍ അഭിപ്രായപ്പെട്ടതായും വാര്‍ത്തകളില്‍ വ്യക്തമാക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular