Monday, May 6, 2024
HomeIndiaകുഴിച്ചുനോക്കിയപ്പോൾ പോലീസ് ഞെട്ടി; കണ്ടെടുത്തത് അഞ്ച് കിലോ തൂക്കമുള്ള ഐഇഡി; കശ്മീരിൽ വ്യാപക പരിശോധന

കുഴിച്ചുനോക്കിയപ്പോൾ പോലീസ് ഞെട്ടി; കണ്ടെടുത്തത് അഞ്ച് കിലോ തൂക്കമുള്ള ഐഇഡി; കശ്മീരിൽ വ്യാപക പരിശോധന

ശ്രീനഗർ: ജമ്മുകശ്മീരിൽ പോലീസ് പരിശോധനക്കിടെ കണ്ടെത്തിയത് ഉഗ്രശേഷിയുള്ള സ്‌ഫോടന വസ്തുക്കൾ. ശ്രീനഗറിലെ വാൻപോറ പ്രദേശത്തുള്ള ന്യൂ ശ്രീനഗർ റോഡിലാണ് സംഭവം. കുഴിച്ചിട്ട നിലയിലായിരുന്നു സ്‌ഫോടക വസ്തുക്കൾ.

അഞ്ച് കിലോ ഗ്രാം തൂക്കമുള്ള ഐഇഡി ആണ് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഒരു കണ്ടെയ്‌നറിൽ നിറച്ച നിലയിലായിരുന്നു ഐഇഡി. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന.

പോലീസിന്റെ ബോംബ് നിവാരണ സംഘം ഉടൻ സ്ഥലത്തെത്തി നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഐഇഡി നിർവീര്യമാക്കി. സംഭവത്തിൽ പോലീസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. നിലവിൽ സംശയം തോന്നിയ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular